സോഷ്യൽ മീഡിയ താരം ചിന്നു പാപ്പുവിനെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയില്‍ കണ്ടെത്തി...

 


കാസർഗോഡ്: സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയായിരുന്ന ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ (24) വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശിനിയായ ചിന്നുവിനെ ഇന്ന് ഉച്ചയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. താമസിക്കുന്ന വാടക ക്വാർട്ടേഴ്സിലെ മുറിയിൽ ജീവനൊടുക്കിയ നിലയിലായിരുന്നു ചിന്നു. എന്നാൽ തൂങ്ങിയ കയർ പൊട്ടി താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കളും അയൽവാസികളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു..


സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താമസസ്ഥലത്ത് പോലീസ് വിശദമായ പരിശോധനകൾ നടത്തി. മരണകാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരാനായി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്. ഫോറൻസിക് പരിശോധനകൾ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാകുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.




എപ്പോഴും ചിരിച്ച മുഖത്തോടെ വീഡിയോകളിൽ നിറഞ്ഞുനിന്നിരുന്ന പ്രിയപ്പെട്ട താരത്തിന്റെ അപ്രതീക്ഷിത വേർപാട് ആരാധകർക്കും സുഹൃത്തുക്കൾക്കും വലിയ ആഘാതമായിരിക്കുകയാണ്. 




Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി