കൂരാച്ചുണ്ട് കരികണ്ടൻപാറ ഭാഗത്ത് നടത്തിയ റെയ്ഡിൽ ചാരായം കൈവശം വെച്ചതിന് ഒരാൾ അറസ്റ്റിൽ
കൂരാച്ചുണ്ട് : പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടി നടത്തിയ റെയ്‌ഡിൽ കായണ്ണ സ്വദേശി പിടിയിൽ. കരികണ്ടൻപാറ ഭാഗത്ത് നടത്തിയ റെയ്ഡിലാണ് 7.5 ലിറ്റർ ചാരായം കൈവശം വെച്ചതിന് കായണ്ണ സ്വദേശി പവിത്രനെ അറസ്റ്റ് ചെയ്തു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ചന്ദ്രൻ കുഴിച്ചാലിലിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി.പി ഷാജി, സിഇഒ മാരായ അനൂപ്, രൂപേഷ്, ഡ്രൈവർ ദിനേശ് എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Comments
Post a Comment