കെ.എസ്.ഇ.ബി.യുടെ പെൻസ്റ്റോക്ക് സ്ഥാപിക്കാനായി ഭൂമി വിട്ടുനൽകിയതിന് നഷ്ടപരിഹാരം ലഭിച്ചില്ല കർഷക കുടുംബങ്ങൾ വീണ്ടും സമരത്തിലേക്ക്
ഭൂവുടമകൾ തിങ്കളാഴ്ച്ച മുതൽ കെ.എസ്.ഇ.ബി. ഓഫീസിനുമുന്നിൽ നിരാഹാരമിരിക്കും
കൂരാച്ചുണ്ട്: കക്കയം കെ.എസ്.ഇ.ബി.യുടെ പെൻസ്റ്റോക്ക് സ്ഥാപിക്കാനായി രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും നഷ്ടപരിഹാ രം ലഭിക്കാത്തതിനെത്തുടർന്ന് ഓഫീ സുകൾതോറും കയറിയിറങ്ങി മടുത്ത അഞ്ച് കുടുംബങ്ങൾ സമരപ്രഖ്യാപന വുമായി രംഗത്ത്. തിങ്കളാഴ്ച രാവിലെ മുതൽ കക്കയം കെ.എസ്.ഇ.ബി. ഡി വിഷൻ ഓഫീസിനു മുന്നിൽ നിരാഹാ രസമരം നടത്തുമെന്നാണ് ഭൂവുടമകൾ അറിയിച്ചിരിക്കുന്നത്. രേഖകളെല്ലാം ഉണ്ടായിട്ടും സ്വന്തം ഭൂമിയുടെ അവകാ ശം തെളിയിക്കാനാണ് ഈ അലച്ചിൽ.
കർഷക കുടുബങ്ങൾ സ്ഥലത്തി ന് നികുതിയടച്ച പേപ്പറുമായി എത്തി യാൽ ഭൂമി രജിസ്റ്റർചെയ്ത് വില നൽ കാൻ തയ്യാറാണെന്ന് കെ.എസ്.ഇ. ബി. അധികൃതർ പറഞ്ഞിരുന്നു. രേഖ കളെല്ലാം ഉണ്ടായിട്ടും നികുതി അടയ്ക്കാ നും നഷ്ടപരിഹാര തുകയ്ക്കുമായി വർ ഷങ്ങളായി ഓഫീസുകൾ തോറും കയ റിയിറങ്ങുന്ന കുടുംബങ്ങളുടെ അവ സ്ഥ 'മാതൃഭൂമി' നിരന്തരം റിപ്പോർട്ട് ചെ യിരുന്നു. നികുതി സ്വീകരിക്കാൻ പല വഴികൾ നോക്കിയിട്ടും പരിഹാരമാവാ ത്തതിനെത്തുടർന്ന് നടപടി വേണമെ ന്ന് ആവശ്യപ്പെട്ട് ഭൂവുടസ്ഥർ കഴിഞ്ഞ സെപ്റ്റംബർ പതിനെട്ടിന് കൂരാച്ചുണ്ട് വില്ലേജ് ഓഫീസിനുമുന്നിൽ നിരാഹാ രസമരം ആരംഭിച്ചിരുന്നു. തുടർന്ന് കെ.എം. സച്ചിൻദേവ് എം.എൽ.എ. ഉൾപ്പടെയുള്ളവരുടെ ഇടപെടലിനെ ത്തുടർന്ന് ഒക്ടോബർ മാസത്തിൽ നി കുതിസ്വീകരിച്ച് കൈവശാവകാശ സർ ട്ടിഫിക്കറ്റ് കൈമാറിയിരുന്നു. തഹസിൽ ദാർ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യത്തിൽ സച്ചിൻ ദേവ് എം.എൽ.എ. തന്നെയായിരുന്നു സർട്ടിഫിക്കറ്റ് കൈമാറിയിരുന്നത്.
നികുതിശീട്ടും, കൈവശാവകാശ സർട്ടിഫിക്കറ്റും ഉലപ്പടെയുള്ള രേഖ കൾ കെ.എസ്.ഇ.ബി. ഓഫീസിൽ ഏൽപ്പിച്ച് നാലുമാസമായിട്ടും തുടർ നടപടികൾ ഇല്ലാത്തതിനെത്തുടർന്നാ ണ് ഭൂവുടസ്ഥർ കുടുംബസമേതം കക്ക യം കെ.എസ്.ഇ.ബി. ഡിവിഷൻ ഓഫി സിനുമുന്നിൽ നിരാഹാരസമരം ആരം ഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
നാൾവഴികൾ...
കൂരാച്ചുണ്ട് പഞ്ചായത്തിലെ നാ 3 ലാംവാർഡിൽ കോണിപ്പാറ മേഖല യിലെ അഞ്ചുകുടുംബങ്ങളുടെ 1.65 ഹെക്ടർ ഭൂമിയാണ് 2005-ൽ 100 മെ ഗാവാട്ടിന്റെ കുറ്റ്യാടി അഡീഷണൽ എക്സ്റ്റൻഷൻ ജലവൈദ്യുതപദ്ധതി ക്ക് പെൻസ്റ്റോക് പൈപ്പ് സ്ഥാപിക്കാ നായി സർക്കാർ ഏറ്റെടുത്തത്. ഭൂമി ഏറ്റെടുത്ത് 20 വർഷമായിട്ടും നഷ്ടപ രിഹാരം നൽകാൻ നടപടികൾ സ്വീക രിക്കാത്തതിൽ കുടുംബങ്ങൾ പ്രത്യ = ക്ഷസമരത്തിലേക്ക് ഇറങ്ങിയിരുന്നു. 1 ലീല കൂവപൊയ്കയിൽ, പ്രജീഷ് പൂവ ത്തുങ്കൽ, മാത്യു കുറുമുട്ടം, ത്രേസ്യാ മ്മ പൂവത്തുങ്കൽ, ജോസ് കുറുമുട്ടം എന്നിവരുടെ ഭൂമിയാണ് ഏറ്റെടുത്തി രുന്നത്.
ഭൂമി കെ.എസ്.ഇ.ബി.ക്ക് കൈമാ റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടന്ന് കൊണ്ടിരിക്കുന്നതിനിടയിൽ വനംവകുപ്പ് ഈ ഭൂമിയിൽ അവകാശ വാദം ഉന്നയിച്ചതോടെ തർക്കമാവുക യായിരുന്നു. 2005 വരെ ഭൂവുടമകൾ നികുതി അടച്ചുവന്നതും ആധാരം ഉൾപ്പടെയുള്ള റവന്യൂരേഖകൾ ഉള്ള തുമായ ഭൂമിയിലാണ് വനം വകുപ്പ് അവകാശവാദം ഉന്നയിച്ചത്. തുടർന്ന് അന്ന് പേരാമ്പ്ര നിയോജകമണ്ഡലം എം.എൽ.എ. ആയിരുന്ന കെ. കുഞ്ഞ മദിന്റെ അധ്യക്ഷതയിൽ 2006 ജൂലായ് പതിനൊന്നിന് ഭൂവുടമകളുടെയും, വനം-കെ.എസ്.ഇ.ബി. വകുപ്പ് അധി കൃതരുടെയും യോഗം വിളിച്ചുചേർക്കു കയും അഞ്ച് ഭൂവുടമകൾക്കുമായി സ്ഥലത്തിന്റെ വില നൽകാതെ മേൽ ആദായങ്ങൾക്ക് തുക നൽകുകയുമാ യിരുന്നു. അവകാശത്തർക്കം പരിഹ രിക്കുമ്പോൾ ഭൂമിയുടെവില നൽകാ മെന്ന് കെ.എസ്.ഇ.ബി. ഭൂവുടമകളെ അറിയിക്കുകയും ചെയ്തു.
പൈപ്പ് ലൈൻ സ്ഥാപിച്ച ഭൂമി യുടെ വിലയായി 19.50 ലക്ഷം രൂപ കെ.എസ്.ഇ.ബി. വനംവകുപ്പിനാണ് കൈമാറിയത്. ഭൂമിയുടെ പാട്ടത്തു കയായി ഓരോവർഷവും നിശ്ചിത തുകയും നൽകിപ്പോന്നു. തുടർന്ന് ഭൂ വുടമകൾ നിരന്തരം നടത്തിയ നിയ മപോരാട്ടങ്ങളെത്തുടർന്ന് 2018-ൽ ഭൂമിയുടെ അവകാശവാദം തെറ്റായി സംഭവിച്ചതാണെന്ന് വനംവകുപ്പ് വി ജ്ഞാപനം പുറപ്പെടുവിച്ചിരുന്നുവെ ങ്കിലും നികുതി സ്വീകരിക്കുകയോ, നഷ്ടപരിഹാരം കൈമാറുകയോ ചെ യിരുന്നില്ല. ഭൂവുടമസ്ഥർ കഴിഞ്ഞ സെപ്റ്റംബർ പതിനെട്ടിന് കൂരാച്ചു ണ്ട് വില്ലേജ് ഓഫീസിനുമുന്നിൽ നി രാഹാരസമരം ആരംഭിച്ചതോടെയാ ണ് നികുതി സ്വീകരിക്കാൻ തുടങ്ങി യത്.
✒️നിസാം കക്കയം

Comments
Post a Comment