8 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കുഞ്ഞ്, ഏകമകന്റെ വിയോഗം തീരാനഷ്ടം, ക്ഷമയുടെ വലിയ മനസ്സ്, യുവാവിനോട് ക്ഷമിച്ച് മാതാപിതാക്കള്‍.




ഷാർജ: 8 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ലഭിച്ച കണ്മണി.. ആ കുഞ്ഞുമിഴി ഒന്ന് കാണാൻ കൊതിച്ച് പ്രവാസലോകത്ത് കഴിഞ്ഞിരുന്ന പിതാവിന്റെ അടുത്തേക്ക് വിരുന്നെത്തിയതായിരുന്നു അലൻ റൂമി. എന്നാൽ, വെറും 2 മാസത്തെ സന്ദർശനത്തിനൊടുവിൽ മരണം ആ കുഞ്ഞിനെ തട്ടിയെടുത്തപ്പോൾ ഷാർജയിലെ ആ പ്രവാസി കുടുംബം തകർന്നുപോയി. പക്ഷേ, ആ വലിയ ദുഃഖത്തിനിടയിലും ലോകത്തിന് മാതൃകയാവുകയാണ് മലപ്പുറം സ്വദേശികളായ ഷറഫുദ്ദീനും, ഭാര്യ സഫ്നയും.


തങ്ങളുടെ ഏകമകന്റെ ജീവനെടുത്ത കാറോടിച്ച മലയാളി യുവാവിനോട് ക്ഷമിക്കാനും പരാതിയില്ലെന്ന് അറിയിക്കാനും ആ മാതാപിതാക്കൾ കാണിച്ച വലിയ മനസ്സ് പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തുകയാണ്..


കഴിഞ്ഞ മാസം 18ന് ആണ് അലൻ ഉമ്മയോടൊപ്പം ഷാർജയിൽ എത്തിയത്. കഴിഞ്ഞ 12ാം തീയതി, താമസസ്ഥലത്തിന് താഴെ ഉമ്മയോടൊപ്പം പുറത്തിറങ്ങിയതായിരുന്നു ആ 2 വയസ്സുകാരൻ. പാർക്കിങ്ങിൽ നിന്നും പുറത്തേക്കെടുത്ത കാറിടിച്ചായിരുന്നു അപകടം. 8 വർഷത്തെ പ്രാർത്ഥനകൾക്കും, കാത്തിരിപ്പിനും ശേഷം ലഭിച്ച ഏകമകൻ നിമിഷങ്ങൾക്കുള്ളിൽ ഇല്ലാതായപ്പോൾ ആ മാതാപിതാക്കൾക്ക് അത് താങ്ങാവുന്നതിലും അധികമായിരുന്നു.


അപകടം മനഃപൂർവ്വമല്ലെന്നും ഒരു അശ്രദ്ധ കൊണ്ട് സംഭവിച്ചതാണെന്നും തിരിച്ചറിഞ്ഞ ഷറഫുദ്ദീൻ, തങ്ങളുടെ കുഞ്ഞിന്റെ വേർപാടിൽ മറ്റൊരു മലയാളി കൂടി ജീവിതകാലം മുഴുവൻ ബുദ്ധിമുട്ടനുഭവിക്കരുത് എന്ന് തീരുമാനിക്കുകയായിരുന്നു.


'അപകടം മനഃപൂർവ്വം സംഭവിച്ചതല്ല. ഞങ്ങളുടെ കുഞ്ഞിന്റെ വേർപാടിൽ മറ്റൊരാൾ കൂടി ഇനി ദുരിതം അനുഭവിക്കരുത്.. പിതാവ് ഷറഫുദ്ദീന്റെ വാക്കുകൾ നൊമ്പരത്തോടെയല്ലാതെ കേട്ടുതീർക്കാനാവില്ല.'


പരാതിയില്ലെന്ന് രേഖാമൂലം എഴുതി നൽകിയതോടെ ആ യുവാവ് നിയമക്കുരുക്കുകളിൽ നിന്ന് ഒഴിവാകും. സ്വന്തം മകന്റെ വേർപാടിലും പ്രതികാരത്തിന് മുതിരാതെ ക്ഷമിക്കാൻ കാണിച്ച ഈ ദമ്പതികളുടെ തീരുമാനം മനുഷ്യത്വത്തിന്റെ വലിയൊരു ഉദാഹരണമായി. അവശേഷിക്കുന്നു...

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി