മകൻ്റെ മരണം താങ്ങാനായില്ല.. അവൻ ഞങ്ങളുടെ ലോകമായിരുന്നു, അവനില്ലാതെ ഇനി വയ്യ. 4 പേജുള്ള കുറിപ്പും എഴുതി അച്ഛനും അമ്മയും യാത്രയായി.
റായ്പൂർ: ഏക മകൻ്റെ മരണത്തിൽ മനംനൊന്ത് മാതാപിതാക്കൾ ജീവിതം അവസാനിപ്പിച്ചു. ഛത്തീസ്‌ഗഢിലെ ധാർദേയി ഗ്രാമത്തിൽ കൃഷ്ണ പട്ടേലും, ഭാര്യ രമാ ബായിയുമാണ് വീടിനു മുന്നിലെ മരത്തിൽ ഒരേ സാരിയിൽ ജീവനൊടുക്കിയത്. 2024ല് നടന്ന വാഹനാപകടത്തിൽ മരിച്ച മകൻ ആദിത്യ പട്ടേലിന്റെ (21) വേർപാടിൽ ഇവർ അതീവ ദുഃഖിതരായിരുന്നു..
'ഞങ്ങൾ ശ്വസിക്കുന്നുണ്ട്, പക്ഷേ ജീവിക്കുന്നില്ല' മരിക്കുന്നതിന് മുൻപ് ദമ്പതികൾ തയ്യാറാക്കിയ 4 പേജുള്ള കുറിപ്പും വീഡിയോ സദേശവും വായിക്കുന്നവരുടെയും, കേൾക്കുന്നവരുടെയും കണ്ണുനിറയ്ക്കുന്നതാണ്. 'ഞങ്ങളുടെ ലോകത്തിൻ്റെ അടിത്തറയായിരുന്നു ആദിത്യൻ. അവൻ പോയതോടെ ഈ വീട് നിശബ്ദമായി. ഞങ്ങൾ വെറുതെ ജീവിച്ചിരിക്കുന്നു എന്നേയുള്ളൂ, യഥാർത്ഥത്തിൽ മകൻ പോയ അന്ന് ഞങ്ങൾ മരിച്ചവരാണ്,' എന്ന് ആ കുറിപ്പിൽ അവർ വേദനയോടെ കുറിച്ചു..
ജഞ്ച്ഗിർ, ചമ്പ ജില്ലയിലെ ശിവ്രിനാരായൺ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. കല്പണിക്കാരനായിരുന്ന കൃഷ്ണ പട്ടേലിനും ഭാര്യയ്ക്കും മകൻ ആദിത്യൻ വെറുമൊരു മകൻ മാത്രമായിരുന്നില്ല, മറിച്ച് അവരുടെ എല്ലാമെല്ലാമായിരുന്നു. മകൻ്റെ മരണശേഷം ഒന്നര വർഷത്തോളമായി തീരാവേദനയിൽ കഴിഞ്ഞിരുന്ന ഇവർ ഒടുവിൽ മകനരികിലേക്ക് യാത്രയാകാൻ തീരുമാനിക്കുകയായിരുന്നു..

Comments
Post a Comment