കുഞ്ഞിനെ കൊഞ്ചിച്ച് മാല വിഴുങ്ങി, 4 ദിവസമായിട്ടും പുറത്തുവന്നില്ല; പോലീസിനെ കുടുക്കി സമീന

 



കാലത്തിന് മുന്നേ സഞ്ചരിച്ച 'തൊണ്ടി മുതലും ദൃക്ഷസാക്ഷിയും ' സിനിമയിലെ പോലെ..

നിലമ്പൂർ: കുട്ടിയുടെ സ്വർണമാല മോഷ്ടിച്ച്    വിഴുങ്ങിയെന്ന കേസിൽ പ്രതിയെ കൂടുതൽ വിദഗ്‌ധ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച‌ രാവിലെ മഞ്ചേരി മെഡിക്കൽ കോളേജിലേക്കാണ് കൊണ്ടുപോയതെങ്കിലും അവിടെനിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. വിഴുങ്ങിയ ആഭരണം വയറ്റിൽനിന്ന് വീണ്ടെടുക്കുന്നതിന് പൊലീസിന്റ കാത്തിരിപ്പ് മൂന്നുദിവസം പിന്നിട്ടു.

നിലമ്പൂർ മുക്കട്ടയിൽ താമസിക്കുന്ന പാലേമാട് കല്ലൻ കുന്നൻ സമീനയെ (35) യാണ് എസ്ഐ. പി.ടി. സഫറുള്ള അറസ്റ്റു ചെയ്തത്. നിലമ്പൂർ ജില്ലാ ആശുപത്രി റോഡിൽ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കിൽ 10-ന് രാത്രി 10-നാണ് സംഭവം. പുളിക്കലോടി സ്വദേശികൾ കുട്ടിയെ കാണിക്കാൻ ഊഴം കാത്തിരിക്കുകയായിരുന്നു. വരാന്തയിൽ ഓടിക്കളിച്ച കുഞ്ഞിനെ സമീന ലാളിക്കുന്നതു കണ്ടു. പിന്നാലെ 3.5 ഗ്രാം തൂക്കമുള്ള മാല കാണാതായി. പിടിക്കപ്പെടുമെന്ന ഘട്ടത്തിൽ സമീന മാല വിഴുങ്ങിയെന്നാണു കേസ്.

ജില്ലാ ആശുപത്രിയിൽ നടത്തിയ എക്സ്-റേ പരിശോധനയിൽ വയറ്റിൽ ആഭരണം കണ്ടെത്തി. വയറിളക്കി മാല വീണ്ടെടുക്കാൻ എനിമ നൽകി. രണ്ട് വനിതാ സി.പി.ഒ.മാർ, കുട്ടിയുടെ മാതാവ് എന്നിവർ കാവൽ നിന്നു. ആഭരണംമാത്രം പുറത്തുവന്നില്ല. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കിയശേഷം തിരികെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി