28 മൈൽ - തലയാട് മലയോര ഹൈവേ നിർമാണത്തിന് മണ്ണെടുത്ത ഭാഗങ്ങളിലെ വൻമരങ്ങൾ അപകടഭീഷണി
കൂരാച്ചുണ്ട്: തലയാട് മുതൽ ഇരുപത്തിയെട്ടാം മൈൽവരെ യുള്ള ഭാഗത്ത് റോഡിലേക്ക് ചാഞ്ഞുനിൽക്കു ന്ന മരങ്ങൾ ഭീഷണിയാകുന്നു.
മലയോര ഹൈവേ നിർമാണത്തിനു കരാറെ ടുത്ത കമ്പനി റോഡുനിർമാണത്തിന്റെ ഭാഗമാ യി വലിയ ഉയരത്തിലാണ് മണ്ണെടുത്ത് മാറ്റിയ ത്. മണ്ണെടുത്ത ഭാഗങ്ങൾക്ക് തൊട്ടരികിൽ പാ തയോരത്തോടുചേർന്ന് കൂറ്റൻപനകൾ ഉൾ പ്പെടെയുള്ള മരങ്ങളുള്ളത് അപകട സാധ്യത വർധിപ്പിക്കുന്നു.
മഴക്കാലത്ത് ചാഞ്ഞുനിൽക്കുന്ന മരങ്ങൾ ഒടിഞ്ഞുവീണ് ഗതാഗത തടസ്സവും വൈദ്യുത തടസ്സവും ഉണ്ടാകുന്നത് പതിവാണ്. പലപ്പോഴും മരം കടപുഴകിവീണും, മരക്കൊ മ്പുകൾ ഒടിഞ്ഞു വീണുമൊക്കെ ഉണ്ടാകുന്ന അപകടങ്ങളിൽനിന്ന് തലനാരിഴയ്ക്കാണ് വാഹനയാത്രികർ രക്ഷപ്പെടുന്നത്. അപകടഭീഷണിയുള്ള മരങ്ങൾ മുറിച്ചുമാ റ്റാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യ മുയരുന്നത്.

Comments
Post a Comment