മലയോര ഹൈവേ ടാറിങ് നടക്കുന്ന കൂരാച്ചുണ്ട് 26-ാം മൈലിൽ ടിപ്പർ ലോറി കൊക്കയിലേക്ക് മറിഞ്ഞു. ആളപായമില്ല
കൂരാച്ചുണ്ട്: മലയോര ഹൈവേ ടാറിങ് നടക്കുന്ന കൂരാച്ചുണ്ട് തലയാട് റോഡിലെ 25 -ാം മൈലിനും 26 -ാം മൈലിനുമിടയിൽ ടിപ്പർ ലോറി അപകടത്തിൽ പെട്ടു. പ്രവൃത്തി ഏറ്റെടുത്തു നടത്തുന്ന ഊരാളുങ്കൽ സൊസൈറ്റിയുടെ കോൺട്രാക്ടിൽ പെട്ട ടിപ്പർ ലോറി ടാറിങ്ങിനുള്ള സാമഗ്രികൾ ഇറക്കി പിറകോട്ടെടുത്ത് തിരിക്കുമ്പോൾ ബ്രെക്ക് നഷ്ടപ്പെടുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു. റോഡ് സൈഡിലെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വാഹനം പുറത്തേക്ക് പതിക്കുകയായിരുന്നു. തൊട്ട് താഴെയുള്ള മരങ്ങളിൽ ഉടക്കി നിന്നില്ലായിരുന്നു എങ്കിൽ ലോറി അഗാധമായ ഗർത്തത്തിലേക്ക് നിപതിച്ചേനെ. മലയോര ഹൈവേ പ്രവൃത്തി പുരോഗമിക്കുന്ന പലയിടങ്ങളിലും സംരക്ഷണ ഭിത്തിയും കൈവരിയും വാഹന യാത്രികർക്ക് സുരക്ഷാ നൽകുന്നില്ലായെന്ന ആക്ഷേപം ശരി വെക്കുന്നതാണ് അപകടമെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.

Comments
Post a Comment