26 വർഷത്തിന് ശേഷം കപ്പുയർത്തി കക്കയം

 


കൂരാച്ചുണ്ട്‌: 40 ആമത്‌ ഫാദർ ജോർജ്ജ്‌ വട്ടുകുളം ഫൂട്ബോൾ ടൂർണ്ണമന്റ്‌ ഫൈനലിൽ പെനാൽട്ടി ഷൂട്ടൗട്ടിൽ വിക്‌ടറി ചാലിടത്തിനെതിരെ ഒരു ഗോൾ ലീഡ്‌ നേടി കഴിഞ്ഞ വർഷത്തെ റണ്ണർ അപ്പായ കക്കയം കപ്പിൽ മുത്തമിട്ടു. സ്കോർ 6-7. മുൻ ഇൻഡ്യൻ ക്യാപറ്റനും സ്പോട്സ്‌ കൗൺസിൽ സംസ്ഥാന പ്രസിഡണ്ടുമായ യു ഷറഫലി മുഖ്യാതിഥിയായിരുന്നു. ഡി വൈ എസ്‌ പി (ക്രൈം ബ്രാഞ്ച്‌ റൂറൽ) വി വി ബെന്നി, ടൂർണ്ണമന്റ്‌ രക്ഷാധികാരി ഫാ. ജിനൊ ചുണ്ടയിൽ, സണ്ണി കാനാട്ട്‌, വാർഡ്‌ മെംബർമ്മാരായ ആൻസമ്മ എം ജെ, ഡാർളി അബ്രഹാം, വി കെ ഹസീന, എൻ കെ കുഞ്ഞമ്മദ്‌, പ്രബീഷ്‌ തളിയോത്ത്‌, ബിന്ദുമോൾ കളപ്പുരയ്ക്കൽ, ബ്ലോക്ക്‌ മെംബർ അരുൺ ജോസ്‌ , ആണ് കടുകൻമാക്കൽ തുടങ്ങിയവർ സംബന്ധിച്ചു.

 2000 ത്തിൽ നടന്ന  14 മത് Fr. ജോർജ്ജ് വട്ടുകുളം മെമ്മോറിയൽ ഫുട്ബോൾ ടൂർണമെൻ്റിലായിരുന്നു ചാമ്പ്യൻമാർ ആയത്. 2025 ൽ നടന്ന ടൂർണമെൻ്റിൽ റണ്ണർ അപ്പായിരുന്നു MYC കക്കയം.

കഴിഞ്ഞ വർഷത്തെ  ടൂർണ്ണമെൻ്റ് ഫൈനലിൽ കല്ലാനോടിനോട് പൊരുതി തോറ്റപ്പോൾ വേദനിച്ച ആരാധകർക്ക് തൊട്ടടുത്ത വർഷം കിരീടത്തോടെ MYC കക്കയം ടീം ആശ്വാസമേകിയിരിക്കുകയാണ്

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലുള്ള ഫുട്ബോൾ വിജയം അവിസ്മരണീയമായ നിമിഷങ്ങളാണ് കക്കയത്തിന് സമ്മാനിച്ചത്. ഫൈനലിലെ ജയം, കക്കയംകാരുടെ  ദീർഘകാല സ്വപ്ന സാക്ഷാത്കാരമായി മാറി, കടുത്ത പോരാട്ടത്തിനൊടുവിൽ കിരീടം നേടുയതിനാൽ ആരാധകർ വലിയ ആവേശത്തിലാണ്.  

ആവേശകരമായ മത്സരത്തിൽ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഇരു ടീമുകളും ഗോൾ രഹിത സമനില ആയി. പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയിച്ചത്.

MYC കക്കയം -07

വിക്ടറി ചാലിടം കൂരാച്ചുണ്ട് - 06

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി