119 കിലോമീറ്റർ വേഗതയിൽ പാഞ്ഞുവന്ന പോലീസ് ജീപ്പ് കവർന്നത് ഒരു കുടുംബത്തിന്റെ സ്വപ്നം,
നീതി വൈകിയെത്തിയെങ്കിലും ആ കുടുംബത്തിന് തുണയായി ആ ശതകോടികൾ; ജാൻവിക്ക് വിട.
സ്വപ്നങ്ങളുടെ ചിറകിലേറി കടൽ കടന്നതായിരുന്നു അവൾ. ആന്ധ്രാപ്രദേശിലെ ഒരു സാധാരണ കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയും ആ 23 വയസ്സുകാരിക്കൊപ്പമായിരുന്നു. എന്നാൽ 2023-ൽ അമേരിക്കയിലെ സിയാറ്റിൽ നഗരത്തിൽ അമിതവേഗതയിലെത്തിയ ഒരു പോലീസ് ജീപ്പ് ആ സ്വപ്നങ്ങളെ പാതിവഴിയിൽ തകർത്തെറിഞ്ഞു.
മണിക്കൂറിൽ 119 കിലോമീറ്റർ വേഗതയിൽ പാഞ്ഞുവന്ന പോലീസ് ഓഫീസർ കെവിൻ ഡേവിൻ്റെ വാഹനം റോഡ് മുറിച്ചുകടക്കുകയായിരുന്ന ജാൻവി കണ്ടുലയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അന്ന് ആ പിഞ്ചുജീവന്റെ വിലയെ പരിഹസിച്ചവർക്കുള്ള മറുപടിയാണ് ഇപ്പോൾ പുറത്തുവരുന്ന ഈ വാർത്ത.
ജാൻവിയുടെ കുടുംബം നൽകിയ നിയമപോരാട്ടത്തിനൊടുവിൽ സിയാറ്റിൽ നഗരസഭ ഏകദേശം 262 കോടി രൂപ ($31.5 Million) നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. പണം കൊണ്ട് നികത്താവുന്നതല്ല ഒരു ജീവന്റെ നഷ്ടമെന്ന് അറിയാമെങ്കിലും, ജാൻവിയുടെ കുടുംബത്തിന് ഒരു കൈത്താങ്ങാകാൻ ഈ തുക സഹായിക്കുമെന്ന് സിറ്റി അറ്റോർണി എറിക്ക ഇവാൻസ് വ്യക്തമാക്കി.
ജാൻവിയുടെ മരണം അങ്ങേയറ്റം ഹൃദയഭേദകമാണെന്നും, ഈ നഷ്ടപരിഹാരം കുടുംബത്തിന് ആശ്വാസവും, സമാധാനവും നൽകുമെന്ന് നഗരം പ്രത്യാശിക്കുന്നതായും സിറ്റി അറ്റോർണി എറിക്ക ഇവാൻസ് പ്രസ്താവനയിൽ അറിയിച്ചു. ജാൻവി കണ്ടുലയുടെ ജീവിതം കുടുംബത്തിനും, സുഹൃത്തുക്കൾക്കും, സമൂഹത്തിനും വിലപ്പെട്ടതായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു...

Comments
Post a Comment