വടക്കഞ്ചേരിയില്‍ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെ ച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് 10 വയസ്സുകാരനെ വീടിനോട് ചേർന്നുള്ള ചാർത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
വടക്കഞ്ചേരി: കാരയങ്കാട് പുന്നാടത്ത് വീട്ടിൽ മനോജിൻ്റെ മകൻ രഘുറാം മോഹൻ (10) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. 5ാം ക്ലാസ് വിദ്യാർത്ഥിയായ രഘുറാം നിരന്തരമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മാതാപിതാക്കൾ വിലക്കുകയും ഫോൺ വാങ്ങി വെക്കുകയും ചെയ്തിരുന്നു. ഇതിൽ കുട്ടി ഏറെ അസ്വസ്ഥനായിരുന്നു. തുടർന്ന് രക്ഷിതാക്കൾ വീടിന് സമീപത്തുള്ള ഒരു യോഗത്തിൽ പങ്കെടുക്കാൻ പോയ സമയത്താണ് സംഭവം നടന്നത്.
യോഗം കഴിഞ്ഞ് തിരികെ എത്തിയ മാതാപിതാക്കളാണ് വീടിന് വശത്തുള്ള ചാർത്തിലെ ഇരുമ്പ് തൂണിൽ കെട്ടിയ ലുങ്കിയിൽ കുട്ടിയെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..'

Comments
Post a Comment