പാലക്കാട് - ചക്കിട്ടപാറ ടൗൺ റ്റു ടൗൺ ബസിന് ചക്കിട്ടപാറയിൽ ഇന്ന് രാത്രി 10.30 ന് സ്വീകണം നൽകും

 


ചക്കിട്ടപാറ: മലയോര മേഖലയിലെ രൂക്ഷമായ യാത്രാക്ലേശത്തിന് ഒരു പരിധി വരെ പരിഹാരമായി പുതുതായി അനുവദിച്ച പാലക്കാട് - കൂരാച്ചുണ്ട് - ചക്കിട്ടപാറ ടൗൺ റ്റു ടൗൺ (TT) ബസ് സർവീസിന് ചക്കിട്ടപാറയിൽ ആവേശോജ്ജ്വലമായ സ്വീകരണം നൽകും. ദീർഘകാലമായി പ്രദേശവാസികൾ ഉന്നയിച്ചിരുന്ന ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.

ചക്കിട്ടപാറ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും യൂത്ത് കോൺഗ്രസിൻ്റെയും നേതൃത്വത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നത്. പാലക്കാട് ഭാഗത്തുനിന്നും കൂരാച്ചുണ്ട് വഴി ചക്കിട്ടപാറയിലേക്ക് എത്തുന്ന ബസ് സർവീസ് മലയോരത്തെ സാധാരണക്കാരായ യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും വലിയ രീതിയിൽ പ്രയോജനപ്പെടുമെന്നും സ്വീകരണ പരിപാടിയുടെ ക്രമീകരണങ്ങൾ പൂർത്തിയായതായും ബസ് എത്തുന്ന സമയത്ത് ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരും ചേർന്ന് വരവേൽക്കുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റെജി കൊച്ചേരി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജെയിൻ ജോൺ എന്നിവർ കൂരാച്ചുണ്ട് ന്യൂസിനോട് പറഞ്ഞു.

 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി