പലിശ എന്ന കൊടുംവിഷം ഒരു ജീവൻ കൂടി കവർന്നു;കണ്ണീരായി ജുമൈല...

 


തൃശൂർ: ഗുരുവായൂരിൽ പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ തീ കൊളുത്തി മരിച്ചു. ഇരിങ്ങപ്പുറം പുതുവീട്ടിൽ ജുമൈല (50) യെയാണ് തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനു പുറകിലെ പറമ്പിലാണ് ജുമൈലയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്.

പലിശയ്ക്ക് പണം വാങ്ങിയ ആബിദയിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നുവെന്ന് ജുമൈല പറയുന്ന ശബ്ദദ സന്ദേശവും ലഭിച്ചു. 

ഒരു വർഷം മുമ്പ് ജുമൈല ആബിദയിൽ നിന്ന്  50,000 രൂപയാണ് ഒരു വർഷം മുൻപ് ഇവർ ആബിദ എന്ന സ്ത്രീയിൽ നിന്നും കടം വാങ്ങിയത്. ഈ തുകയ്ക്ക് പകരമായി മാസം 10,000 രൂപ വീതം പലിശയിനത്തിൽ മാത്രം 80,000 രൂപ ഇതിനോടകം നൽകിക്കഴിഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് മാസമായി പണം നൽകാൻ വൈകിയതോടെ പലിശക്കാരുടെ ഭീഷണി അസഹനീയമായി മാറുകയായിരുന്നു.ഇതേത്തുടർന്ന് പലിശക്കാരിയായ ആബിദ ഭീഷണിപ്പെടുത്തിയിരുന്നതായി കുറിപ്പെഴുതി വച്ച ശേഷമാണ് ജുമൈല ജീവനൊടുക്കിയത്..


മരിക്കുന്നതിന് മുൻപ് ജുമൈല അയച്ച സന്ദേശങ്ങളിലും എഴുതിവെച്ച കുറിപ്പുകളിലും താൻ അനുഭവിക്കുന്ന മാനസിക പീഡനങ്ങളെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. പാവപ്പെട്ടവരുടെ നിസ്സഹായാവസ്ഥയെ മുതലെടുത്ത് കൊള്ളപ്പലിശ ഈടാക്കുന്ന ഇത്തരം സംഘങ്ങളുടെ ഭീഷണിയാണ് ഇങ്ങനെയൊരു കടുംകൈ ചെയ്യാൻ ജുമൈലയെ പ്രേരിപ്പിച്ചത്. ഒടുവിൽ സഹിക്കാനാവാത്ത മാനസിക വിഷമത്താൽ അവർ മരണത്തെ പുൽകുകയായിരുന്നു.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി