ചക്കിട്ടപാറ; പന്നിക്കോട്ടൂർ phc യിൽ ജപ്പാൻ ജ്വരം പ്രതിരോധ വാക്സിനേഷൻ ക്യാംപയിൻ ഉദ്ഘാടനം ചെയ്തു.




ചക്കിട്ടപാറ:  പന്നിക്കോട്ടൂർ phc യിൽ ജപ്പാൻ ജ്വരം പ്രതിരോധ വാക്സിനേഷൻ ക്യാംപയിൻ തുടക്കമായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ജിൻസി  മനോജ്അധ്യക്ഷത വഹിച്ച യോഗത്തിൽ  പ്രസിഡൻറ് മോളി ആയിത്ത മറ്റം  പ്രതിരോധ വാക്സിനേഷൻ ക്യാംപയിൻ  ഉദ്ഘാടനം ചെയ്തു.  ജിനേഷ് കല്ലുംപുറത്ത്, phc ഇൻചാർജ്  സംസാരിച്ചു.

സ്കൂൾ അധ്യാപകർക്കും അംഗണവാടി ടീച്ചർമാർക്കും ആശാവർക്കർമാർക്കും സന്നദ്ധ പ്രവർത്തകർക്കുമുള്ള ബോധവൽക്കരണ ക്ലാസും പരിശീലനവും നടത്തുമെന്ന് ചക്കിട്ടപാറ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ജിൻസി മനോജ് പറഞ്ഞു.

ഒരു വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പ്രതിരോധ കുത്തിവെപ്പ് നൽകുന്നത്.കൊതുകുകൾ വഴി പകരുന്ന തലച്ചോറിനെ ബാധിക്കുന്ന ഗുരുതര വൈറസ് രോഗമാണ് ജാപ്പനീസ് മസ്തിഷ്‌ക ജ്വരം, രോഗം ഗുരുതരമായാൽ അപസ്‌മാരവും ബോധക്കേടും മരണവും സംഭവിക്കും, ഒന്നു മുതൽ 15 വയസ്സു വരെയുള്ള കുട്ടികളെ രോഗം ഗുരുതരമായി ബാധിക്കും, രോഗം വന്നവരിൽ 30% പേർ മരിക്കുകയും 50% പേർ വൈകല്യങ്ങൾ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. നമ്മുടെ നാട്ടിലെ കുളക്കോഴികൾ മുതലായ പക്ഷികളിലും വൈറസ് കാണപ്പെടുന്നുണ്ട്, വൈറസ് കൊതുക് 
വഴി മനുഷ്യരിലേക്ക് പടരുകയാണ് ചെയ്യുന്നത്.





Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി