എസ് റ്റി യു മുന്നോട്ട് വെക്കുന്ന മുദ്രാവാക്യo - പോരാട്ടം. മുന്നേറ്റം, അതിജീവനം" സംസ്ഥാന പ്രസിഡണ്ട് അഡ്വ. എം റഹ്മത്തുള്ള.
കൂരാച്ചുണ്ട്: എസ് റ്റി യു സംസ്ഥാന സമ്മേളനത്തിന്റെ വിളംബരമെന്നോണം കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പഞ്ചായത്ത് തല സമ്മേളനം എസ് റ്റി യു സംസ്ഥാന പ്രസിഡണ്ട് അഡ്വ. എം റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. റഷീദ് മരോട്ടിക്കൽ സ്വാഗതം പറഞ്ഞു. സലാമ് തെരുവത്ത് അദ്ധ്യക്ഷത വഹിച്ചു. എസ് റ്റി യു ജില്ലാ പ്രസിഡണ്ട് എ ടി അബ്ദു മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് ബ്ലോക്ക് തലത്തിൽ മത്സരിച്ച ജയിച്ച യു ഡി എഫ് അംഗങ്ങൾക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് സിനി ജിനോ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഓ കെ അമ്മദ്, വൈസ് പ്രസിഡണ്ട് ബിജു കടലാശ്ശേരി, ഫാത്തിമ ഷാനവാസ്, അരുൺ ജോസ്, വി എസ് ഹമീദ്, ഓ കെ നവാസ്, കൂരാച്ചുണ്ടിലെ ആദ്യ എസ് റ്റി യു കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായിരുന്ന മുഹമ്മദ് കൊടക്കൽ, സുനീർ കാരപ്പൊയിൽ തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ: കൂരാച്ചുണ്ട് എസ് ടി യു പഞ്ചായത്ത് സമ്മേളനം സംസ്ഥാന പ്രസിഡണ്ട് അഡ്വ. എം റഹ്മത്തുള്ള ഉദ്ഘാടനം ചെയ്യുന്നു.

Comments
Post a Comment