ചക്കിട്ടപാറയിൽ നന്മയെ സേവനം കൊണ്ട് അടയാളപ്പെടുത്തി devot വോളിണ്ടിയർമാർ
ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ മുക്കള്ളിൽ കുടിവെള്ള കിണർ നവീകരിക്കണം എന്ന ആവശ്യം ആയിരുന്നു ഈ ഞായറാഴ്ച പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിലെ ചാരിറ്റി സംഘടനാ ആയ devote ന്റെ മുന്നിൽ എത്തിയത്. 2026 ത്തിൻ്റെ തുടക്കത്തിൽ തന്നെ devot ഏറ്റെടുത്ത കിണർ നവീകരണം വിജയകരമായി പൂർത്തിയാക്കി.
ഇരുപത് വർഷത്തോളം പഴക്കമുണ്ട് കിണറിന്. നാടിനു വേണ്ടി കരുതലായി തീർന്ന devot എന്ന ചാരിറ്റി സംഘനയുടെ കരുതൽ ഈ കിണറ്റിന് സമീപം എത്തുന്നവർക്ക് മനസിലാകുമെന്നും, പച്ചമണ്ണ് തെളിഞ്ഞ് കാണാവുന്ന കിണറിന്റെ അടിത്തട്ടിൽ നിന്നും നീരുറവകൾ ഒഴുകിയെത്തുന്നത് സുന്ദരമായ കാഴ്ച്ചയാണെന്നും, ഒരിക്കലും വറ്റാത്ത മനുഷ്യസ്നേഹത്തിൻന്റെ കൂടെ ഉറവിടമായി മാറുകയാണ് ഈ നീരുറവയെന്നും, devot ചെയർമാനും ചക്കിട്ടപാറ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ ജിതേഷ് മുതുകാട് പറഞ്ഞു.
നമ്മുടെ ശക്തി ആയ പ്രിയപ്പെട്ട വോളിണ്ടിയർമാർ സ്വന്തം വീട്ടിലെ പണി പോലെ ഏറ്റെടുത്തു.. പൂർത്തീകരിച്ചു..

Comments
Post a Comment