പെരുവണ്ണാമൂഴിയിൽ പകൽസമയത്ത് കാട്ടാനയിറങ്ങി

 


                           (ഫോട്ടോ Ai)

ചക്കിട്ടപാറ:  പെരുവണ്ണാമൂഴി ഡാം റിസർവോയറിന്റെ ഭാഗ മായ എർത്ത് ഡാമിനു സമീപം പകൽസമയത്തെത്തിയ കാട്ടാ നയെ വനപാലകരെത്തി തുര ത്തിയോടിച്ചു. ഫാത്തിമ യുപി സ്കൂളിനടുത്തുള്ള പെരുവണ്ണാമൂ ഴി ഡാം റിസർവോയറിൻ്റെ തു രുത്തിലാണ് വ്യാഴാഴ്ച രാവിലെ മൂന്ന് ആനകൾ റിസർവോയറി ലൂടെ നീന്തിയെത്തിയത്. കണ്ട യുടനെ നാട്ടുകാർ വനംവകു പ്പ് ഉദ്യോഗസ്ഥരെ വിവരമറിയി ക്കുകയായിരുന്നു. അതിനാൽ വേഗത്തിൽ ഇവിടെനിന്ന് ഓടി ക്കാനായി. വനമേഖലയിൽനി ന്ന് പേരാമ്പ്ര എസ്റ്റേറ്റിലൂടെയാ ണ് ആനകൾ റിസർവോയറി ലേക്കെത്തുന്നത്. രണ്ടുമാസം മുൻപും എർത്ത്ഡാമിനു സമീ പത്തേക്ക് ആനകളെത്തിയ സംഭവം ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അടുത്തു ള്ള കുന്നിൽ ഒരുദിവസം നില യുറപ്പിച്ച ശേഷമാണ് ഇവ മട ങ്ങിയത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി