സന്തോഷ് ട്രോഫി ടീമിൽ വിജയപ്രതീക്ഷയായി കൂരാച്ചുണ്ട് സ്വദേശി അർജുനും
കൂരാച്ചുണ്ട്: സന്തോഷ് ട്രോഫി തിരിച്ചുപിടിക്കാനിറങ്ങുന്ന കേരള ടീമിൽ ജില്ലയുടെ അഭിമാനതാരമായി അർജുനും ബൂട്ടണിയും. കൂരാച്ചുണ്ട് സ്വദേശിയായ അർജുൻ ഇത് നാലാമത്തെ തവണയാണ് സന്തോഷ് ട്രോഫിയ്ക്കായി കളിക്കുന്നത്.
കെഎസ്ഇബി താരമായ അർജുൻ 21ന് തുടങ്ങുന്ന ടൂർണമെന്റ്റിനായി അസമിലേക്ക് ടീമിനൊപ്പം പുറപ്പെടുമ്പോൾ വിജയത്തിൽ കുറഞ്ഞ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. "മികച്ച ടീമിന്റെ കരുത്തുണ്ട്.
കഴിഞ്ഞ തവണ നഷ്‌ടപ്പെട്ടത് ആ കരുത്തിലൂടെ തിരികെ പിടിക്കും', വാക്കുകളിൽ ആത്മവിശ്വാസം. മി ഡ് ഫീൽഡറായ അർജുൻ കേരളം റണ്ണർ അപ്പായ കഴിഞ്ഞ വർഷവും ടീമിന്റെ ഭാഗമായിരുന്നു. 2023-24 ൽ ദേശീയ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ടീമിലും അംഗമാ യിരുന്നു. ബാലകൃഷ്‌ണൻ-ബീന ദമ്പതികളുടെ മകനാണ്. അശ്വതിയാണ് ഭാര്യ. സഹോദരൻ നകുൽ

Comments
Post a Comment