തോണിക്കാഴ്ച - കരിയാത്തുംപാറ ഫെസ്റ്റിനു വർണ്ണാഭമായ തുടക്കം
കൂരാച്ചുണ്ട്: കോഴിക്കോട് ജില്ലയുടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കരിയാത്തുംപാറയിൽ തോണിക്കടവ് ഫെസ്റ്റിനു ഗംഭീര തുടക്കം. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ആദ്യദിവസമായ ഇന്നത്ത സാംസ്കാരിക യോഗം ബാലുശേരി എം എൽ എ. സച്ചിൻ ദേവ് അദ്ധ്യക്ഷത വഹിച്ചു. ഇസ്മായിൽ കുറുമ്പൊയിൽ സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വീഡിയോ കോൺഫ്രൻസിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു.
ബിജു കടലാശേരി, ബിന്ദുമോൾ തോമസ്, ഫാ. ജിനോ ചുണ്ടയിൽ, കാർത്തിക വിജയൻ, ടി കെ സുമേഷ്, വി ജെ സണ്ണി, എ സി ഗോപി, ഷാജു കാരക്കട, വിൽസൺ പാത്തിച്ചാലിൽ, എ കെ പ്രേമൻ, വി എസ് ഹമീദ്, ഓ ഡി തോമസ്, ഗോപി ആലക്കൽ, അഡ്വ. പി എം തോമസ്, കമൽ റോയ് തുടങ്ങിയവർ സംസാരിച്ചു.

Comments
Post a Comment