ആവേശത്തിന്റെ പെരുമഴ തീർത്ത് എം.എസ്.എഫ് സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ഉജ്ജ്വല സമാപ്തി" എം വൈ സി കക്കയം ജേതാക്കൾ"

 


കൂരാച്ചുണ്ട്: എം.എസ്.എഫ് കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച മൂന്നാമത് ഓടക്കയ്യിൽ അബ്ദുള്ള ഹാജി മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 12,001 രൂപയും, സി.കെ ഇബ്രാഹിം ചാത്തോത്ത് മെമ്മോറിയൽ റണ്ണേഴ്‌സ് എവറോളിംഗ് ട്രോഫിയും 6,001 രൂപയും മൂന്നാം സ്ഥാനക്കാർക്കുള്ള പി.സി. ജമാൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും സമ്മാനമായി നൽകുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ എം.വൈ.സി കക്കയം കിരീടം ചൂടി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ സാൽവോ ഉള്ളിയേരിയെ പരാജയപ്പെടുത്തിയാണ് എം.വൈ.സി കക്കയം ജേതാക്കളായത്. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ഐ.ടി ക്യാമ്പസ് കൂരാച്ചുണ്ടിനെ പരാജയപ്പെടുത്തി പ്രതീക്ഷ ചക്കിട്ടപ്പാറ വിജയിച്ചു.


മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓ.കെ അമ്മത് കളിക്കാരെ പരിചയപ്പെട്ടതോടെയാണ് ടൂർണമെന്റിന് തുടക്കമായത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരുൺ ജോസ് എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ വ്യക്തിഗത പുരസ്കാരങ്ങൾ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റസീന യൂസഫ്, ജോസ് വെളിയത്ത്, ചെറിയാൻ ജോസഫ് അറക്കൽ, ബിന്ദു കുര്യൻ ആനിക്കാട്ട് എന്നിവരും വി.എസ് ഹമീദ്, മുഹമ്മദ് കൊടക്കൽ, ഓ.കെ നവാസ്, അൽത്താഫ് ഹുസ്സൈൻ, ഷാബിൽ, അമ്മത് ചാത്തോത്,സലാം തെരുവത്ത് ,ഓ കെ അഷ്റഫ് എന്നിവരും ചേർന്ന് നൽകി.  



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി