പ്രകാശം പരത്തുന്ന പെൺകുട്ടികൾ ; പത്തുവയസ്സുകാരി ഗൗരിയും ഏഴു വയസ്സുകാരി ശരണ്യയും കുടുംബം പോറ്റുന്നു
ആലപ്പുഴ. കൊച്ചുവീട്ടിലെ ജീ വിതം ഇരുളടയാതിരിക്കാൻ പത്തുവയസ്സുകാരി ഗൗരിയും ഏഴു വയസ്സുകാരി ശരണ്യയും പ്രകാശം പരത്തുന്നു: എൽഇ ഡി ബൾബ് നിർമാണത്തിലൂ ടെ. കൈക്ക് പരുക്കേറ്റ് അച്ഛ നു തൊഴിലെടുക്കാൻ പറ്റാതാ യപ്പോഴാണ് അതേ ജോലി കു ട്ടികൾ ഏറ്റെടുത്തത്. മുത്തശ്ശി കൂടി ഉൾപ്പെട്ട നാലംഗ കുടുംബ ത്തെ ഇവർ അഭിമാനത്തോടെ പോറ്റുകയാണ്.
മണ്ണഞ്ചേരി പൊന്നാട് വാത്തി ശേരി ചിറയിൽ ഇലക്ട്രിഷ്യ നായ വി.ജി.ഗവേഷിന്റെ മക്കളാ ണ് ഗൗരിയും ശരണ്യയും. രണ്ടു വർഷം മുൻപ് ഒരു സംഘട്ടന ത്തിനിടയിൽ പെട്ടു നെഞ്ചിലും വയറ്റിലും ഗവേഷിനു കുത്തേ റ്റു. ശസ്ത്രക്രിയയും തുടർചികി ത്സകളും മൂലം വീടുപണി നില ച്ചു. ആയാസമുള്ള ജോലികൾ വയ്യ. തുടർന്ന് ബാങ്ക് വായ്പ യെടുത്ത് എൽഇഡി ബൾബ്, ട്യൂബ് ലൈറ്റ് നിർമാണ സംരംഭം വാടകവീട്ടിൽ തുടങ്ങി. ബൾബി നുള്ള അസംസ്കൃത വസ്തുക്കൾ ഡൽഹിയിൽ നിന്നു വാ ങ്ങാൻ സുമനസ്സുകളും സഹാ യിച്ചു. അതിനിടെ അടുത്ത അപകടം. ഏണിയിൽ നിന്നു വീണു ഗവേഷിന്റെ ഒരു കൈപ്പത്തി തിരിഞ്ഞുപോയി. അതോ ടെ കുടുംബം പ്രതിസന്ധിയിലാ യി. വീട്ടുവാടക കൊടുക്കാൻ പോലും നിവൃത്തിയില്ല.
മൂന്നാം ക്ലാസിലെ അവധിക്ക് അച്ഛനൊപ്പമിരുന്ന് കൗതുക ത്തോടെ ബൾബ് നിർമാണം പഠിച്ച ഗൗരി രണ്ടു മാസം മുൻ പ് അതൊരു തൊഴിലായി ഏറ്റെ ടുത്തു. സോൾഡറിങ് അയൺ ഉൾപ്പെടെ കുഞ്ഞിക്കൈകൾ ക്കു വഴങ്ങി. ബൾബുകൾ പാ ക്കറ്റിലാക്കി പെട്ടിയിൽ അടു ക്കാൻ കുഞ്ഞനിയത്തി ശരണ്യ യും. ഇതു ഗവേഷ് കടകളിൽ വിൽപനയ്ക്കെത്തിക്കും.
മുഹമ്മ ആര്യക്കര എബി വി ലാസം എച്ച്എസ്എസിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാ ണു ഗൗരി. ശരണ്യ പൊന്നാട് ഗവ.എൽപി സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയും. സ്കൂളിൽനിന്നെത്തി അന്നത്തെ പഠനം കഴിഞ്ഞ ശേഷമാണു ബൾബ് നിർമാണം.

Comments
Post a Comment