"എപ്പോഴും വല്ലാത്ത ഒരു തിടുക്കമായിരുന്നു നിനക്ക്, അതുകൊണ്ടാവണം ഇത്ര പെട്ടെന്ന് മടക്കം." കക്കയത്തെ കണ്ണീരിലാഴ്ത്തി ജോയലിൻ്റെ വിടവാങ്ങൽ

 

"എപ്പോഴും വല്ലാത്ത ഒരു തിടുക്കമായിരുന്നു നിനക്ക് ......അതുകൊണ്ടാവണം ഇത്ര പെട്ടെന്ന് മടക്കം !ജോയൽ ...പുത്ര തുല്യനായിരുന്നു നീ എനിക്ക്..പ്രണാമം🙏🏻🙏🏻🙏🏻🙏🏻" ..... സോഷ്യൽ മീഡിയയിൽ ജോൺസൺ കക്കയം ഇങ്ങനെ കുറിച്ചു.      ഇതുമതി ജോയൽ കക്കയംകാർക്ക് എത്രമേൽ പ്രിയപ്പെട്ടവൻ ആയിരുന്നു എന്ന് മനസ്സിലാക്കുവാൻ 



കൂരാച്ചുണ്ട് : കക്കയം സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥി കർണാടയിലെ മാണ്ഡ്യ വി.വി.നഗറിലുണ്ടായ അപകടത്തിൽ മരിച്ചു. കക്കയത്തെ വ്യാപാരിയായ പൂവത്തിങ്കൽ  (ഓടക്കൽ ) ബിജു - ജിൻസി ദമ്പതികളുടെ മകൻ ജോയൽ മാത്യു ( 21 ) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി സുഹൃത്തുക്കളുമായി കോളജിൽ നിന്നും ഭക്ഷണം കഴിക്കാൻ ഇരുചക്രവാഹനത്തിൽ പോകുന്നതിനിടെ എതിരെ വന്ന ഓട്ടോറിക്ഷയിൽ ഇടിച്ചാണ് അപകടത്തിൽപ്പെട്ടത്.വാഹനം ഓടിച്ച ജോയലിന് വീഴ്ചയിൽ തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു. കൂടെയുണ്ടായിരുന്നയാൾക്കും പരിക്കേറ്റിട്ടുണ്ട്. മാണ്ഡ്യയിലെ ആദി ചന്ദനഗിരി മെഡിക്കൽ കോളജിലെ രണ്ടാം വർഷ ജനറൽ നേഴ്സിംഗ് വിദ്യാർത്ഥിയാണ് ജോയൽ. 

സഹോദരൻ: അലൻ ( ഷാർജ ).

മൃത സംസ്കാരം 12.01.26) രാവിലെ 10.A M മണിക്ക് കക്കയം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി