ചക്കിട്ടപാറയിൽ പ്രശ്നങ്ങൾ ഏറെയുണ്ട്; പരിഹാരങ്ങളും

 



മലയാള മനോ രമ സംഘടിപ്പിച്ച ഹലോ സാരഥി ഫോൺ ഇൻ പരിപാടി യിലേക്ക് നാടി ന്റെ പ്രശ്‌നങ്ങ ളുമായി ഒട്ടേറെ വിളികളെത്തി. പുതിയതായി അധികാരമേറ്റ പഞ്ചായത്ത് പ്രസിഡന്റ് മോളി ആയിത്തമറ്റത്തുമായാണ് വായ നക്കാർ ഫോണിൽ സംസാരിച്ചു 


ശാരീരിക മാനസിക വെല്ലുവി ളി നേരിടുന്നവരുടെ ചെമ്പനോട ബഡ്‌സ് സ്‌കൂളിന്റെ പ്രവർത്ത നം വിപുലപ്പെടുത്തൽ, ചക്കിട്ട പാറയിൽ ആധുനിക വാതക ശ്മശാനം പൂർത്തീകരിക്കൽ, സ്വകാര്യ ഭൂമിയിലെ കാട് വന്യ മൃഗ ശല്യത്തിനും ആരോഗ്യ പ്രശ്നത്തിനും കാരണമാകുന്ന ത്, മുക്കള്ളിൽ തലക്കോട്ടറ റോ ഡിൽ പാതയുടെ വീതിക്കുറവ്, : നിരന്തരം ടിപ്പർ സഞ്ചരിക്കുന്ന തിനാൽ പൊടി ശല്യവും അപക ടാവസ്ഥയും, പഞ്ചായത്തിന്റെ അധീനതയിലുള്ള പുഴ സോളർതൂക്കുവേലിയുടെ പേരിൽ വന ഭൂമിയാക്കാൻ നീക്കം ഉൾപ്പെടെ യുള്ള പരാതികൾ ചർച്ചയായി.




കൃഷിയിടത്തിൽ നാശം വിത യ്ക്കുന്ന കാട്ടുപന്നികളെ വെടി വയ്ക്കണം, പെരുവണ്ണാമൂഴി ടൂറി സം വികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കൽ, സിഎ സ്ഐ പള്ളി - പെൻമലപ്പാറ റോഡ് കോൺക്രീറ്റ് ചെയ്ത സൈഡിലെ ഗർത്തം അപായമാകുന്നു, വന്യമൃഗ ശല്യമുള്ളതിനാൽ തെരുവുവിളക്കുകൾ മുഴുവൻ കത്തിക്കണം, കായിക മികവിനു : സ്പോർട്‌സ് അക്കാദമിക്ക് ഫണ്ട് അനുവദിക്കൽ, പെരുവ ണ്ണാമുഴി - പൊൻമലപ്പാറ റോഡ് ഗതാഗതയോഗ്യമാക്കൽ, കുറ്റ്യാ ടി - കോഴിക്കോട് ഹൈവേക്ക് സമാന്തരമായി കോഴിക്കോട് -ബാലുശ്ശേരി - കുട്ടാലിട -ചെമ്പ്ര - ചക്കിട്ടപാറ - പെരുവ ണ്ണാമുഴി - ചെമ്പനോട വഴി പു തിയ റോഡ് യാഥാർഥ്യമാക്ക ണം എന്നീ വികസന ആവശ്യ ങ്ങളും ജനങ്ങൾ പ്രസിഡന്റുമാ യി പങ്കുവച്ചു.




നീതിപൂർവമായ ഇടപെടൽ നടത്തി പ്രശ്‌നങ്ങൾ ഒരാഴ്ച യ്ക്കുള്ളിൽ പരിഹരിക്കുമെന്നും ഉടൻ പരിഹാരം കാണാൻ സാ ധിക്കാത്ത പരാതികൾ 3 മാസത്തിനുള്ളിൽ മോണിറ്ററിങ് നട ത്തുമെന്നും പഞ്ചായത്ത് പ്രസി ഡന്റ് മോളി ആയിത്തമറ്റം പറ ഞ്ഞു.




ചെമ്പനോട ബഡ്‌സ് സ്‌കൂൾ : ഉടൻ സന്ദർശിച്ച് പരാതികൾ പരിശോധിച്ച് ബഡ്സ് സ്കൂളി നു പുറത്തുള്ള ഭിന്നശേഷിക്കാരെ കൂടി സഹായിക്കുന്ന പദ്ധതി പഞ്ചായത്ത് ആസൂത്രണം ചെയ്യും. നിലവിലെ പൊതുശ്മ ശാനം നവീകരിച്ച് 6 മാസത്തിന കം പ്രാവർത്തികമാക്കും.




സ്പോർട്സ് അക്കാദമികളു ടെയും സ്കൂളുകളുടെ കായിക മുന്നേറ്റത്തിനും പദ്ധതി ആവി ഷ്കരിക്കും. സിഎസ്ഐ പള്ളി - പെൻമലപ്പാറ റോഡിന്റെ അപ കടാവസ്‌ഥ സംബന്ധിച്ച് പൊതു ജനങ്ങളുടെ പരാതി ലഭിച്ചാൽ ഭരണസമിതിയിൽ ചർച്ച ചെയ്ത് പരിഹരിക്കും.


ജനവാസ കേന്ദ്രത്തിലെ കാട്ടു പന്നികളെ വെടിവയ്ക്കാൻ മുൻ പഞ്ചായത്ത് പ്രസിഡന്റിന് ഉണ്ടായിരുന്ന അധികാരം സർ ക്കാർ റദ്ദാക്കിയത് പുനഃസ്ഥാപി ക്കാൻ ഭരണസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.


എംപാനൽ ഷൂട്ടർമാരെ ഉപ യോഗിച്ച് വനം വകുപ്പിന്റെ സഹ കരണത്തിൽ കൃഷിയിടത്തിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ പഞ്ചായത്ത് നടപടിയെടുക്കും.


2026 - 27 സാമ്പത്തിക വർഷ ത്തിൽ പെരുവണ്ണാമുഴി ടൂറിസം വികസനത്തിനു പൊതുജനങ്ങ ളുടെ നിർദേശം കൂടി ഉൾപ്പെടു ത്തി ഡിപിആർ തയാറാക്കും. പഞ്ചായത്തിലെ തെരുവുവിള ക്കുകൾ ഒരു മാസത്തിനുള്ളിൽ പ്രവർത്തനക്ഷമമാക്കും.




പരാതികളും വികസന പ്രശ്‌നങ്ങളും ഉന്നയിച്ചവർ




ചെമ്പനോട. മാത്യു കാക്കത്തുരുത്തേൽ : ചക്കിട്ടപാറ കെ.ദസീഷ് സത്യൻ പുതിയോട്ടിൽ മുക്കള്ളിൽ • കെ.ജെ. ജോസഫ് കൈതക്കുളത്ത് . ചാക്കോച്ചൻ പൊങ്ങൻപാറ ചെമ്പനോട . കുഞ്ഞിക്കണ്ണൻ ചെറുക്കാട് എ.ജി.രാജൻ പി ള്ളപ്പെരുവണ്ണ സിബി കോയി ക്കൽ പിള്ളപ്പെരുവണ്ണ ജോൺ കുംബ്ലാനി ചെമ്പനോട . ബേബി വടക്കേടത്ത് പെരുവ ണ്ണാമുഴി ജിൻരാജ് ചക്കിട്ട പാറ • ഫ്രാൻസിസ് സെബാ സ്റ്റ്യൻ (പ്രധാനാധ്യാപകൻ സെന്റ് ജോർജ് എച്ച്എസ് കുള ത്തുവയൽ)

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി