കോഴിക്കോട് അപകട മേഖലയായി ഇരിങ്ങാടൻപള്ളി ജംക്ഷൻ; ഒരു മരണം



കോഴിക്കോട് . ഇന്നലെ പുലർച്ചെ കോവൂർ ഇരിങ്ങാടൻപള്ളി ജംക്ഷനിലുണ്ടായ അപകട ത്തിൽ റോഡിൽ ഒഴുകിയതു 2989 കുപ്പി ബീയർ. കർണാടക ഹാസനിൽ നിന്നു 700 കെയ്സ് ബീയർ ബവ്റിജസ് കോർപറേ ഷൻ എറണാകുളം ഗോഡൗണി ലേക്കു കൊണ്ടുപോകുമ്പോഴാ ണു കാറിടിച്ചു ലോറി നിയന്ത്ര ണം വിട്ടു മറിഞ്ഞത്. അതിൽ, 249 കെയ്സ് ബീയറിന്റെ കുപ്പി പൂർണമായും പൊട്ടി. മറ്റൊരു കെയ്സിലെ ഒരു കുപ്പിയും പൊ ട്ടിയിട്ടുണ്ട്. ലോറി നിയന്ത്രണം വി ട്ടു മറിഞ്ഞതോടെ ബീയർ കുപ്പി കൾ റോഡിൽ ചിതറി. പുലർച്ചെ 4ന് അപകട വിവരം അറിഞ്ഞ ഉടൻ എക്സൈസ് സ്ട്രൈക്കിങ് ഫോഴ്സും ചേവായൂർ എസ്ഐ : അബ്ദുൽ മുനീറിന്റെ നേതൃത്വ ത്തിലുള്ള പൊലീസും സ്ഥല ത്തെത്തി.


കാബിനുള്ളിൽ കുടുങ്ങി ലോറി ഡ്രൈവർ ; ആശുപത്രിയിലെത്തി ച്ചെങ്കിലും രക്ഷിക്കാനായില്ല.



അപകടത്തിന്റെ ശബ്ദം കേട്ടും മറ്റും ഓടിയെത്തിയ നാട്ടുകാർ ലോറിക്കുള്ളിൽ കുരുങ്ങിപ്പോയ ഡ്രൈവർ അഖിൽ കൃഷ്ണനെ പുറത്തെടുക്കാനാകാതെ വല ഞ്ഞു. നെഞ്ചിന്റെ താഴ്‌ഭാഗം പൂർണമായും കാബിനുള്ളിൽപെട്ട ഡ്രൈവറെ പുറത്തെടുക്കാനും മറ്റും ശ്രമിക്കുന്നതോടൊപ്പം അഗ്നിരക്ഷാ സേനയെയും പൊ ലീസിനെയും വിവരം അറിയിച്ചു.


വെള്ളിമാടുകുന്ന് ഫയർ ‌സ്റ്റേഷ നിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേ ഷൻ ഓഫിസർ അബ്ദുൽ ഫൈസിയുടെ നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്സ്, കാബി നിൽ കുരുങ്ങിയ ലോറി ഡ്രൈവർ അഖിൽ കൃഷ്ണനെ പുറത്തെടുത്ത് ആശുപ്രതിയിൽ എത്തിച്ചെങ്കിലും 

ഹൈ ഡ്രോളിക്ക് കട്ടർ ഉപയോഗിച്ചാ ണ് ക്യാബിൻ പൊളിച്ചത്. അഖി ലിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടുപേരാണ് ഇടിച്ച കാറിലു ണ്ടായിരുന്നത്. കാർ ഓടിച്ചയാ ളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. - അഖിലിൻ്റെ പിതാവിൻ്റെ പരാ തിയിൽ അശ്രദ്ധമായ ഡ്രൈവി ങ്, അലക്ഷ്യമായരീതിയിൽ വാ ഹനമോടിച്ചുണ്ടായ നരഹത്യ എന്നീ വകുപ്പുകൾ പ്രകാരം കാർ ഡ്രൈവർക്കെതിരേ ചേവായൂർ പോലീസ് കേസെടുത്ത് അന്വേ ഷണം ആരംഭിച്ചു.

ഗതാഗതം മുടങ്ങി, ഭീഷണിയായി കുപ്പിച്ചില്ല്ലോറി മറിഞ്ഞതിനെ തുടർന്നു  ജംക്‌ഷനിൽനിന്നു ചേവരമ്പലം ഭാഗത്തേക്കുള്ള റോഡിൽ ഗതാ ഗതം തടസ്സപ്പെട്ടു. നേരം പുലർ ന്നു തിരക്കു വർധിക്കും മുൻപു ലോറി നിവർത്തിയും റോഡിൽ ചിതറിയ കുപ്പിച്ചില്ലുകൾ മാറ്റിയും ഗതാഗതം സുഗമമാക്കി. അഗ്നിര ക്ഷാസേനയും പൊലീസും വിവ രം അറിഞ്ഞെത്തിയ നാട്ടുകാരും ചേർന്നാണു ചില്ലുകൾ റോഡിൽ നിന്നു മാറ്റിയത്. പെട്ടികൾ പൊ ട്ടി ചിതറിയ ബീയർ കുപ്പികൾ മോഷണം പോകാതിരിക്കാൻ എക്സൈസ് ഉദ്യോഗസ്ഥരും ജാഗ്രത പുലർത്തി. എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ ജിമ്മി ജോ സഫ്, സിഐ ഗിരീഷ്, ഇൻ സ്പെക്ടർ നിഷിൽ കുമാർ തുട ങ്ങിയവരുടെ നേതൃത്വത്തിൽ വൻ എക്സൈസ് സംഘം സ‌ ലത്തുണ്ടായിരുന്നു. അവരുടെ നേതൃത്വത്തിലാണു പൊട്ടാത്ത ബീയർ കുപ്പികൾ എണ്ണി തിട്ടപ്പെ ടുത്തി മറ്റൊരു ലോറിയിലേക്കു മാറ്റിയത്.


അപകട കാരണം അമിതവേഗം


അപകട കാരണം കാറിന്റെ അമി തവേഗമാണ് എന്നു പൊലീസ്. കാർ അമിതവേഗത്തിൽ അശ്രദ്ധ മായി ഓടിച്ചുവന്നു ലോറിയുടെ പിൻഭാഗത്തു തട്ടുകയായിരുന്നു. ലോറി താരതമ്യേന കുറഞ്ഞ വേഗത്തിൽ ജംക്‌ഷൻ കടന്നു പോകുന്നതിനിടെ കാറിന്റെ ഇടി യേറ്റ് നിയന്ത്രണം വിട്ടു. കാറിന്റെ മുൻഭാഗവും തകർന്നു. സിഗ്നൽ ലൈറ്റ് പ്രവർത്തിക്കാത്തപ്പോഴും ജംക്ഷൻ മുന്നറിയിപ്പു നൽകുന്ന മഞ്ഞ ലൈറ്റ് തെളിയാറുണ്ട്.അത് ആരും ശ്രദ്ധിക്കാറില്ല. ഇന്ന ലെ കാർ ഓടിച്ചയാൾ അതു ശ്രദ്ധിക്കാത്തതാണ് അപകടത്തി നു കാരണമെന്നു നാട്ടുകാർ പറഞ്ഞു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി