മലയോര ജനതക്ക് കുടിയിറക്കത്തിന്റെ കാർമേഘങ്ങൾ വന്നുചേരുന്നോ..?




 ചക്കിട്ടപാറ/ കൂരാച്ചുണ്ട്: മലയോര ജനതയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കുറെ വർഷങ്ങളായി തീർത്തും നിരാശ കലർന്ന ഒരു ജീവിതാവസ്ഥയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും ജീവിതം മുന്നോട്ടു നീക്കാൻ പാടുപെടുന്ന മലയോരവാസികൾ ബഫർ സോൺ, കസ്തൂരി രംഗൻ റിപ്പോർട്ട്, ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് തുടങ്ങിയ മനുഷ്യത്വരഹിതമായ നിയമങ്ങളുടെ കാർമേഘങ്ങൾ അവരുടെ ജീവനും സ്വത്തിനും മുകളിലായി നിൽക്കുന്നു.


 കാർഷിക മേഖലയെ മാത്രം ആശ്രയിച്ച് കഴിയുന്ന ബഹുഭൂരിപക്ഷ ജനങ്ങളും ചക്കിട്ടപാറ, ചെമ്പനോട, കൂരാച്ചുണ്ട് തുടങ്ങിയ മലയോര ഗ്രാമങ്ങൾ ശോഷണ അവസ്ഥയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈ നാട്ടിൻപുറങ്ങളിൽ നിന്നെല്ലാം നിരവധിയായ യുവതി യുവാക്കളാണ് ഈ നാട് ഉപേക്ഷിച്ച് വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നത്. ഈ കുടിയേറ്റത്തിന്റെ പ്രധാന കാരണങ്ങൾ ഈ നാട്ടിലെ അധികാരി വർഗ്ഗങ്ങൾ തന്നെ തൊഴിലില്ലായ്മ. 


കാർഷിക മേഖലയുടെ തകർച്ച തുടങ്ങിയ നിരവധിയായ പ്രശ്നങ്ങൾ അവരെ അലട്ടുന്നു. ജീവിക്കാൻ യാതൊരു മാർഗ്ഗവും ഇല്ലാതെ വരുമ്പോൾ അവർ പുതിയ ഇടങ്ങൾ തേടി ഇറങ്ങുന്നു അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. കാരണം ജീവിതവും ജീവനും ആണല്ലോ പ്രധാനം ഒരുകാലത്ത് കർഷകസമ്പന്നമായ ഈ മലയോര മേഖലയിൽ കൃഷി എന്നത് നാമമാത്രമായി കുറഞ്ഞുവരുന്നു. നാണ്യ വിളകളും ഭക്ഷ്യ വിളകളും യഥേഷ്ടം ലഭിച്ചുകൊണ്ടിരുന്ന ഈ നാട്ടിൽ പുതിയ തലമുറ കൃഷിയിലേക്ക് ഇറങ്ങുന്നില്ല. 


കാർഷിക മേഖലയിലെ വില തകർച്ച, കാട്ട് മൃഗങ്ങളുടെ ആക്രമണം , (കക്കയത്ത് കാട്ടുപോത്തിന്റെ അക്രമത്തിൽ കൊല്ലപ്പെട്ട കർഷക കുടുംബം ഇന്നും നീതി കെട്ടാതെ കാത്തിരിക്കുകയാണ്) മനുഷ്യ ജീവന് വില നൽകാതെ വന്യ മൃഗങ്ങൾക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന ഫോറസ്റ്റ് വകുപ്പ് മനുഷ്യത്വം മരവിച്ചുപോയ ഒരു കൂട്ടം ഉദ്യോഗസ്ഥർ. കാർഷിക രംഗത്തെ തൊഴിലാളി ക്ഷാമം അമിതമായ കൂലി വർദ്ധനവ് ഇതിനുപുറമേ കാർഷിക മേഖലയെ സഹായിക്കാത്ത സർക്കാർ നിലപാടുകൾ പ്രതീക്ഷകൾ നഷ്ടപ്പെട്ട ഒരു കൂട്ടം ജനങ്ങളാണ് മലയോരത്ത് ഉള്ളത്.


 കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ ജീവനും കാർഷിക മേഖലയ്ക്കും വലിയ നഷ്ടങ്ങൾ തന്നെയാണ് സമ്മാനിക്കുന്നത്. ഇതുവരെയായും ഒരു നടപടിയും ആകാതെ ഫയലിൽ ഉറങ്ങിക്കൊണ്ടിരിക്കുന്ന ബഫർ സോൺ, ഗാർഗിൽ ,കസ്തൂരിരംഗൻ റിപ്പോർട്ടുകൾ അവസാനം ഇല്ലാത്ത ഈ കരി നിയമങ്ങൾ മലയോരത്തെ ജനതകളുടെ പേടിസ്വപ്നം തന്നെയാണ്.

ജനങ്ങൾ തിരഞ്ഞെടുത്തു വിടുന്ന ജനപ്രതിനിധികൾ മലയോര ജനതയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ടോ? കേവലം വാർത്ത പ്രാധാന്യത്തിനുവേണ്ടി വാക്കുകളിലൂടെ ശ്രദ്ധ നേടാൻ പ്രഖ്യാപനങ്ങൾ മാത്രം നടത്തുന്നു. വന്യ മൃഗങ്ങളുടെ അക്രമവും കാർഷിക മേഖലയിലെ തകർച്ചയും ഇന്നും അവസാനം ഇല്ലാതെ തുടർന്നുകൊണ്ടേയിരിക്കുന്നു കാട്ടുപന്നി. കുരങ്ങുകൾ മയിൽ കാട്ടുപോത്ത് എന്നിവ യഥേഷ്ടം കൃഷിക്കാരുടെ കൃഷിയിടങ്ങളിൽ കാണപ്പെടുന്നു. ആനയുടെ ആക്രമണം പതിവായി ഇല്ലെങ്കിലും കർഷകർ നേടുന്ന മറ്റൊരു ദുരന്തം തന്നെയാണ്. 


ഈ കുടിയേറ്റ മേഖലകളിൽ നിന്ന് കർഷകരെയും സാധാരണക്കാരെയും കുടിയിറക്കാനുള്ള ശ്രമങ്ങൾ തന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത് അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തത മേഖലകളിലൂടെ കണ്ണോടിച്ചാൽ കാണാൻ സാധിക്കും. കാർഷിക മേഖലയിൽ നിന്ന് നിരവധിയായ ആളുകൾ പിന്മാറുന്നു. ഏക്കർ കണക്കിന് സ്ഥലങ്ങളാണ് തരിശായി കിടക്കുന്നത്. കൃഷി ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ എന്തിന് ഞങ്ങൾ ചെയ്യണം കാട്ട് മൃഗങ്ങൾക്ക് കൊടുക്കാനോ ഈ ചോദ്യമാണ്. ഓരോ കർഷകന്റെയും ഉള്ളിൽ പരമ്പരാഗത പരമായി കൃഷിയുള്ളവർ ആ പാരമ്പര്യം തുടരുന്നന്നേയുള്ളൂ.


 പുതിയ തലമുറ കൃഷിയോട് പുറം തിരിഞ്ഞു നിൽക്കുന്നു. ഇത് വലിയ രീതിയിലുള്ള സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങൾ നമ്മുടെ നാട്ടിൽ സൃഷ്ടിക്കും കപട പരിസ്ഥിതിവാദികൾ പോലും ഈ കർഷകന്റെ അധ്വാനത്തിന്റെ ഫലമാണ് അന്നമായി മാറ്റുന്നത്. തീർത്തും നിരാശ കലർന്ന സാമൂഹിക ചുറ്റുപാടിലൂടെയാണ് ഈ നാടും ഈ നാട്ടുകാരും കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇവിടുത്തെ യുവാക്കൾ പ്രവാസികളായി മാറിക്കൊണ്ടിരിക്കുന്നു .അവരുടെ സാമ്പത്തികത്തെ ചുറ്റിപ്പറ്റിയാണ് ഓരോ കുടുംബങ്ങളും മുന്നോട്ടു നീങ്ങുന്നത്. ഈ മനുഷ്യരെ സംരക്ഷിക്കണം ഇവരുടെ ഉപജീവനമാർഗത്തിന് എല്ലാവിധ അവസരങ്ങളും അധികാരി വർഗ്ഗം ഒരുക്കി നൽകണം ഇല്ലെങ്കിൽ അന്നം തരുന്ന ഈ പച്ച മനുഷ്യരോട് കാണിക്കുന്ന നീതികേടാണത് കേവലം ഇലക്ഷൻ വരുമ്പോൾ മാത്രം വാഗ്ദാനങ്ങൾ നൽകാതെ ഇവർക്ക് ഇവർക്കായി ശബ്ദിക്കാൻ ജനപ്രതിനിധികൾ തയ്യാറാകണം. ജാതിമത രാഷ്ട്രീയത്തിനപ്പുറമായി ഈ നാട്ടിലെ ജനങ്ങൾ സംഘടിക്കണം കർഷകനും കർഷക തൊഴിലാളികളും തോളോട് തോൾ ചേർന്ന് പോരാടണം താങ്കളുടെ അവകാശങ്ങൾക്കായി ജനിച്ച മണ്ണിൽ മരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്.


 പൂർവികർ നമുക്ക് പറന്നു നൽകിയ പാരമ്പര്യം പിന്തുടരണം കാടിനോടും കാട്ടുകങ്ങളോടും പടവെട്ടി അവർ നമുക്ക് സമ്മാനിച്ച ഈ സ്വപ്നഭൂമി ഈ കാർഷിക സമ്പന്നമായ മലയോര മേഖല നിലനിർത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് കർഷകനെയും കൃഷിയെയും ചേർത്തുപിടിക്കേണ്ടത് ഈ നാടിന്റെ ആവശ്യമാണ് ജീവിക്കാനുള്ള മനുഷ്യന്റെ അവകാശത്തിന് നേരെയുള്ള എല്ലാ നിയമങ്ങളും കരി നിയമങ്ങൾ തന്നെയാണ് അധികാരിവർഗ്ഗമേ കൺതുറക്കുക .ഈ മലയോര ജനതയെ സംരക്ഷിക്കുക ഈ മണ്ണും ചോരയെ നീരാക്കുന്ന കർഷകന്റെയും കർഷക തൊഴിലാളികളുടെയും മലയോരത്തെ സാധാരണക്കാരന്റെയും സ്വന്തമാണ്.


 നിശബ്ദമായി കുടിയിറക്കത്തിന്റെ മണിമുഴക്കങ്ങൾ കേട്ടു തുടങ്ങുമ്പോൾ നമുക്കൊന്ന് ചേർന്ന് പോരാടാം ഈ മലയോരത്തിന്റെ നിലനിൽപ്പിനായി.


✒️ചക്കിട്ടപാറ മലയോരം & കൂരാച്ചുണ്ട് ന്യൂസ്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി