ഒന്നര വയസ്സുകാരന്റെ കരച്ചിൽ ആ അമ്മ കേട്ടില്ല, കാമുകനൊപ്പമുള്ള ജീവിതത്തിനായി മകനെ പാറക്കെട്ടിലെറിഞ്ഞ അമ്മ. വിധി വരുമ്പോൾ വിറങ്ങലിച്ച് കേരളം...

 




കണ്ണൂർ: തയ്യിലിൽ കാമുകനൊപ്പം ജീവിക്കാൻ ഒന്നര വയസുകാരനെ കടലിലെറിഞ്ഞ കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതിയായ സുഹൃത്ത് നിധിനെ വെറുതെവിട്ടു. 2020 ഫെബ്രുവരി 17ന് ആണ് ശരണ്യ മകനായ വിയാനെ തയ്യിൽ കടൽത്തീരത്തെ പാറയിൽ എറിഞ്ഞത്.  കുഞ്ഞിനെ കാണാതായതോടെ അച്‌ഛൻ പ്രണവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് നാട്ടുകാരും, പൊലീസും നടത്തിയ തിരച്ചിലിനൊടുവിൽ കുഞ്ഞിന്റെ അമ്മയായ ശരണ്യയുടെ വീട്ടിൽ നിന്നും 50 മീറ്റർ അകലെയുള്ള കടൽ ഭിത്തിയിൽ കണ്ടെത്തി.


സംഭവത്തിൽ കുട്ടിയുടെ അച്ഛ‌ൻ പ്രണവിനെതിരെ ശരണ്യയുടെ ബന്ധു പൊലീസിൽ പരാതി നൽകി. ശരണ്യക്കെതിരെ പ്രണവും പൊലീസിനെ സമീപിച്ചു. ഇതോടെ ഇരുവരേയും കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്യലിനൊടുവിലാണ് ശരണ്യയാണ് പ്രതിയെന്നഥ കണ്ടെത്തിയത്. കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് മകനെ ഇല്ലാതാക്കിയതെന്ന് ശരണ്യ പറഞ്ഞത്.


ശരണ്യയുടെ വസ്ത്രങ്ങളിൽ നിന്ന് കടൽ വെള്ളത്തിന്റെ സാന്നിധ്യം ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത് കേസിൽ വഴിത്തിരിവായിരുന്നു. കിടക്കവിരികളുടേയും, കുട്ടിയുടെ പാൽക്കുപ്പിയുടേയും പരിശോധനഫലങ്ങളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തി. കുഞ്ഞിനെ കാണാതായ സമയത്ത് ശരണ്യയും, പ്രണവും ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ശാസ്ത്രീയ പരിശോധ ഫലങ്ങളും കേസിൽ നിർണായകമായി..


പുലർച്ചെ 2 മണിയോടെ വീടിന് സമീപത്തെ കടൽതീരത്ത് എത്തിയ ശരണ്യ മകനെ 2 തവണ കടലിലേക്ക് എറിഞ്ഞു. ആദ്യം എറിഞ്ഞപ്പോൾ കടൽ ഭിത്തിയുടെ ഭാഗമായ പാറക്കെട്ടിൽ വീണ് പരിക്കേറ്റ് കുഞ്ഞ് കരഞ്ഞു. തുടർന്ന്, ശരണ്യ താഴേയ്ക്ക് ഇറങ്ങിച്ചെന്ന് കുട്ടിയെ എടുത്ത് ഒന്നുകൂടി കടലിലേയ്ക്കെറിഞ്ഞു. കുഞ്ഞ് മരിച്ചെന്ന് ഉറപ്പു വരുത്തിയാണ് അമ്മ മടങ്ങിയതെന്നും പൊലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. മകനെ ഇല്ലാതാക്കാന്‍ കടൽ ഭിത്തിയിലെത്തിയ ശരണ്യയുടെ ചെരിപ്പുകൾ പാറകൾക്കിടയിൽ കുടുങ്ങിപ്പോയിരുന്നു. ഇത് പ്രധാന തെളിവായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്..


വിവാഹശേഷമാണ് ഭർത്താവിന്റെ സുഹൃത്തായിരുന്ന നിധിനുമായി ശരണ്യ പരിചയത്തിലാകുന്നത്. ഈ പരിചയം പിന്നീട് പ്രണയമായി. മകന്റെ മരണം ഭർത്താവിന്റെ തലയിൽ കെട്ടിവയ്ക്കുന്നതിനും ശരണ്യ ശ്രമം നടത്തി. ഇതിന്റെ ഭാഗമായാണ് കുടുംബ കലഹത്തെതുടർന്ന് മാസങ്ങളായി അകന്നു കഴിഞ്ഞിരുന്ന ഭര്‍ത്താവിനെ സംഭവത്തിന്റെ തലേന്ന് രാത്രി ശരണ്യ തന്നെ നിർബന്ധിച്ച് വീട്ടിൽ നിർത്തി. ശരണ്യ അറസ്റ്റിലായി ഒൻപത് ദിവസം കഴിഞ്ഞായിരുന്നു കാമുകൻ അറസ്റ്റ‌ിലായത്...

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി