വടകര ബസ് സ്റ്റാൻഡിലെ അജ്ഞാത ആക്രമണം: ദുരൂഹത നീക്കണമെന്ന് പാറക്കൽ അബ്ദുല്ല

 



മൊകേരി: വടകര പുതിയ ബസ് സ്റ്റാന്റിൽ ബസ് കണ്ടക്ടറായ വട്ടോളി സ്വദേശി ദിവാകരന് നേരെ നടന്ന അജ്ഞാതന്റെ ആക്രമണം ദുരൂഹമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്‌ദുല്ല ആരോപിച്ചു. ആക്രമണത്തിൽ പരിക്കേറ്റ് വിശ്രമിക്കുന്ന ദിവാകരനെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


പൊതുപ്രവർത്തകനും സിപിഐ പ്രാദേശിക നേതാവുമായ ദിവാകരനു നേരെയുണ്ടായ അജ്ഞാതന്റെ ആക്രമണത്തിന് പിന്നിലെ ദുരൂഹത മാറ്റാനും പൊതുജനങ്ങൾക്കുള്ള ആശങ്ക തീർക്കാനും അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് മെമ്പർ നസീർ.എൻ.കെ, കോൺഗ്രസ് കുറ്റ്യാടിബ്ലോക്ക് വൈസ് പ്രസിഡൻ്റ് ജമാൽ മൊകേരി എന്നിവർ കൂടെയുണ്ടായിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി