അഞ്ചാമത് യൂത്ത് കോൺഗ്രസ്‌ രാജീവ് ഗാന്ധി എക്സലന്റ് അവാർഡ് കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി.സൂരജ് കൈമാറി

 


കൂരാച്ചുണ്ട് : യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ അഞ്ചാമത് രാജീവ് ഗാന്ധി എക്‌സലന്റ് അവാർഡ് കൈമാറി. പഞ്ചായത്ത് പരിധിയിൽ ഓരോ വർഷവും കായിക മേഖലയിൽ മികവ് പുലർത്തുന്നവർക്കാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. 2022 മുതൽ തുടർച്ചയായി മലയോര മേഖലയിലെ കായിക താരങ്ങൾക്ക് പരിശീലനം നൽകുന്നതിനായി കല്ലാനോട് സ്പോർട്സ് അക്കാദമിയ്ക്ക് നേതൃത്വം നൽകുന്ന കായിക ദമ്പതിമാരായ ജോർജ് തോമസ് തടത്തിൽ, ഫിലോമിന ജോർജ് തടത്തിൽ,

ദേശീയ മീറ്റ് സ്വർണ മെഡൽ ജേതാവും, സംസ്ഥാന സ്കൂൾ കായിക മേളയിൽ തുടർച്ചയായി രണ്ട് വർഷം വ്യക്തിഗത ചാമ്പ്യൻഷിപ് നേടിയ അൽക്ക ഷിനോജ്, 

സംസ്ഥാന സ്കൂൾ കായിക മേളയിൽ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ ജേതാവായ ശ്വേത ട്രീസ സന്ദീപ്, ഇന്ത്യൻ ജൂനിയർ വനിത ഫുട്‌ബോൾ ടീം അംഗ, ഗോകുലം കേരള എഫ്സി സീനിയർ വനിത ഫുട്‌ബോൾ ടീം അംഗവും, സംസ്ഥാന സ്കൂൾ കായിക മേളയിലെ മികച്ച വനിത ഫുട്‌ബോൾ താരവുമായി തിരഞ്ഞെടുക്കപ്പെട്ട ഷിൽജി ഷാജി എന്നിവർക്കാണ് പുരസ്‌കാരം ലഭിച്ചത്. കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി.സൂരജ് പുരസ്കാരങ്ങൾ കൈമാറി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ഷാജു കാരക്കട മുഖ്യ പ്രഭാഷണം നടത്തി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരുൺ ജോസ് മുഖ്യാതിഥിയായിരുന്നു. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തംഗങ്ങളായ ബിന്ദു മോൾ കളപ്പുരയ്ക്കൽ, സണ്ണി കാനാട്ട്, ജോസ് വെളിയത്ത്, ഐഎൻടിയുസി ജില്ലാ സെക്രട്ടറി കുര്യൻ ചെമ്പനാനി, കെ.എസ്.യു ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് സുബിൻ കൊച്ചുവീട്ടിൽ, കല്ലാനോട്‌ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോൺസൻ എട്ടിയിൽ, യുഡിവൈഎഫ് പഞ്ചായത്ത് ചെയർമാൻ സന്ദീപ് കളപ്പുരയ്ക്കൽ, വാർഡ്‌ കോൺഗ്രസ്‌ പ്രസിഡന്റ് തോമസ് കുമ്പുക്കൽ, സണ്ണി തുണ്ടിയിൽ, ഷാരോൺ ചാലിക്കോട്ടയിൽ, ദീപു കിഴക്കേനകത്ത് എന്നിവർ സംസാരിച്ചു. ജ്യോതിഷ് രാരപ്പൻകണ്ടി, രാഹുൽ രാഘവൻ, അനുപം കാനാട്ട്, ലിബിൻ പാവത്തികുന്നേൽ എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി