ചക്കിട്ടപാറയിൽ ശബരിമലയിൽ സ്വർണ കൊള്ളക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഗമം
ചക്കിട്ടപാറ: ശബരിമലയിൽ സ്വർണ കൊള്ള നടത്തിയ സിപിഎം നേതാക്കൾക്ക് സംരക്ഷണം ഒരുക്കുന്ന പിണറായി സർക്കാരിനെതിരെ മകരവിളക്ക് ദിനത്തിൽ യൂത്ത് കോൺഗ്രസിന്റെ ശബരിമല സംരക്ഷണ ജ്യോതിയിൽ യൂത്ത് കോൺഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി ദീപം തെളിച്ചു പ്രതിഷേധ സംഗമം നടത്തി. മകരവിളക്ക് ദിനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാനവ്യാപകമായി നടത്തിയ 'ശബരിമല സംരക്ഷണ ജ്യോതി'യുടെ ഭാഗമായായിരുന്നു ഈ പ്രതിഷേധ സംഗമം. പ്രസിഡൻറ് ജെയിൻ ജോൺ നേതൃത്വത്തിലാണ് ദീപം തെളിയിച്ചത്.

Comments
Post a Comment