റബർ വിലസ്ഥിരതാ പദ്ധതി: ഓൺലൈൻ പോർട്ടൽ തുറന്നു
കോഴിക്കോട്: റബർ വിലസ്ഥിരതാ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാനും പുതുക്കാനുമുള്ള റബർ ബോർഡിന്റെ ഓൺലൈൻ പോർട്ടൽ തുറന്നു. വില 200 രൂപയായി സർക്കാർ പ്രഖ്യാപനം നടത്തിയെങ്കിലും ആശ്വാസ പദ്ധതിയിൽ രജിസ്ട്രേഷനുള്ള പോർട്ടൽ തുറക്കാ ത്തതിനാൽ കർഷകർക്ക് നേട്ടമില്ലെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെ യ്തിരുന്നു. 2025 നവംബർ ഒന്നു മുതൽ വില നേട്ടം കർഷകർക്ക് ലഭിക്കും വിധം ആർപിഎസുകൾ മുഖേന ബില്ലുകൾ അപ് ലോഡ് ചെയ്യാം. നിലവിൽ 185 രൂ പയാണ് ആർഎസ്എസ് നാലിന് റബർ ബോർഡ് പ്രഖ്യാപിത വില. ഡീലർമാർ നൽകുന്നത് 181 രൂപ. ഈ നിലയിൽ ഓരോ കിലോ റബറിനും 19 രൂപ സബ്‌സിഡി ലഭിക്കും. ലാറ്റക്സ് വിൽക്കുന്ന കർഷകർക്ക് പദ്ധതിയിൽ നാമമാ ത്രമായ നേട്ടമേ ലഭിക്കു ന്നുള്ളു.
റബർ വിലസ്ഥിരതാ പദ്ധതി രജിസ്ട്രേഷനുള്ള വെബ് സൈറ്റ് വീണ്ടും തുറന്നെങ്കിലും നേട്ടം വളരെ ചെറിയൊരു ഭാഗം കർഷകർക്കു മാത്രം. കേരളത്തിലെ കർഷകരിൽ 30 ശതമാനം മാത്രമാണ് ഷീറ്റ് തയാറാക്കുന്നത്. 55 ശതമാനം കർഷകരും ലാറ്റക്‌സായി റബർ വിൽക്കുകയാണ്. 15 ശതമാനം കർഷകർ കപ്പ് ലംബായി (ചണ്ടിപ്പാൽ) റബർ വിൽക്കുന്നു. ലാറ്റക്സ് വിൽക്കുന്നവർക്ക് വിലസ്ഥിരതാ പദ്ധതിയിൽനിന്ന് കാര്യമായ സാമ്പത്തിക നേട്ടമില്ല. ലാറ്റക്സ് മാർക്കറ്റു വിലയും താങ്ങുവിലയായ 200 രൂപയും തമ്മിലുള്ള വ്യത്യാസം സബ്‌സിഡിയായി നൽകിയാൽ അത് നേട്ടമാണ്.
താങ്ങുവിലയിൽനിന്ന് റബർ ബോർഡ് പ്രഖ്യാ പിക്കുന്ന വിലയോ ആർസ്എസ് നാലിന്റെ വിലയോ ഏതാണ് കൂടുതൽ അതിന്റെ വ്യത്യാസം കണ്ടെത്തി വീണ്ടും 10 രൂപ കുറച്ചു കിട്ടുന്ന തുകയാണ് കർഷകർക്ക് കൊടുക്കുക. നിലവിൽ ലാറ്റക്സ് കിലോയ്ക്ക് പരമാവധി 10 രൂപ മാത്രമാണ് ഇത്തരത്തിൽ നേട്ടം. ഷീറ്റ് തയാറാക്കി ഉണക്കി യെടുക്കുന്നത് ക്ലേശകരമായതോടെയാണ് ഏറെ കർഷകരും ലാറ്റക്‌സും കപ്പ് ലംബുമായി റബർ വിൽപന തുടങ്ങിയത്. ടാപ്പിംഗ് കൂലി, ആസിഡ്, ഉണക്കുകൂലി, ഗതാഗതം എന്നിവയിലെ ഭാരിച്ച ചെലവുമൂലം ഷീറ്റ് ഉത്പാദനം ഓരോ വർഷവും കുറയുകയാണ്.

Comments
Post a Comment