രാവിലെ 5 മണിക്ക് പ്രാക്ടീസിനായി പോകാൻ വിളിച്ചപ്പോൾ മുറി തുറന്നിരുന്നില്ല. തുടർന്ന് വാതിൽ ബലം പ്രയോഗിച്ച് തുറന്നപ്പോഴാണ് 2 ഫാനുകളിലായി വിദ്യാർത്ഥികൾ ജീവനൊടുക്കിയ നിലയിൽ കണ്ടത്...
കൊല്ലം: സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വനിതാ ഹോസ്റ്റലിൽ 2 കായിക വിദ്യാർത്ഥിനികളെ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി സാന്ദ്ര (18), തിരുവനന്തപുരം സ്വദേശി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. ഒരാൾ 10ാം ക്ലാസ് വിദ്യർത്ഥിനിയും മറ്റൊരാൾ പ്ലസ്ടു വിദ്യാർത്ഥിനിയുമാണ്. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തോട് ചേർന്നുള്ള ഹോസ്റ്റലിലാണ് കുട്ടികളെ മരിച്ച കണ്ടെത്തിയത്..
ഇന്ന് രാവിലെ 5 മണിക്ക് പ്രാക്ടീസിനായി പോകാൻ വാർഡനും, മറ്റുവിദ്യാർത്ഥികളുമെത്തി വിളിച്ചപ്പോൾ മുറി തുറന്നിരുന്നില്ല. തുടർന്ന് വാതിൽ ബലം പ്രയോഗിച്ച് തുറന്നപ്പോഴാണ് രണ്ട് ഫാനുകളിലായി വിദ്യാർത്ഥികൾ ജീവനൊടുക്കിയ നിലയിൽ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. മുറിയിൽ നിന്ന് കുറിപ്പുകൾ ലഭിച്ചിട്ടില്ല. പത്താം ക്ലാസ് വിദ്യാർഥി വൈഷ്‌ണവി കബഡി താരമാണ് കഴിഞ്ഞ ദിവസം കല്ലുവാതുക്കൽ നടന്ന മത്സരത്തിൽ വിജയിച്ചിരുന്നു. പ്ലസ് ടു വിദ്യാർഥി സാന്ദ്ര അത്ലറ്റിക് താരമാണ്..
ദിവസേനയുള്ള പരിശീലന പരിപാടിയിൽ ഇരുവരും പങ്കെടുക്കാത്തതിനെ തുടർന്ന് മറ്റ് വിദ്യാർഥികൾ മുറിയിലേക്ക് അന്വേഷിച്ച് എത്തുകയായിരുന്നു. കതക് അടഞ്ഞ നിലയിൽ കണ്ടതോടെ ജനലിലൂടെ, നോക്കിയപ്പോൾ ഇരുവരെയും മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി...

Comments
Post a Comment