മലയോര ഹൈവേ: ചക്കിട്ടപാറയിൽ ഓവുചാലിനുള്ളിൽ പോസ്‌റ്റുമായി വൈദ്യുതി ബോർഡ്
ചക്കിട്ടപാറ: മലയോര ഹൈവേ പ്രവൃത്തി നടക്കുന്ന പെരുവണ്ണാമുഴി - ചെമ്പ്ര റോ ഡിൽ ഓവുചാലിനുള്ളിൽ കെഎസ്ഇബി വൈദ്യുതി തൂൺ സ്‌ഥാപിച്ച് പുതിയ പരീ ക്ഷണം നടക്കുന്നതായി പരാതി. ചെമ്പ്ര ഇറക്കത്തിലെ പാതയോ രത്തെ ഓവുചാലിൽ 3 തൂണുക ളാണ് കഴിഞ്ഞ ദിവസം സ്‌ഥാപി ച്ചത്.
ഓവുചാലിൽ തൂൺ സ്ഥാപി ച്ചത് സുരക്ഷാപ്രശ്നമാണ്. കു ടാതെ ജലമൊഴുക്ക് തടസ്സപ്പെട്ട് റോഡ് തകരാനും കാരണമാ കും. തികച്ചും അശാസ്ത്രീയ മായ നിർമാണ പ്രവൃത്തിക്കെതി രെ ശക്‌തമായ പ്രതിഷേധമാണ് ഉയരുന്നത്.
ചക്കിട്ടപാറ കെഎസ്ഇബി സെക്ഷൻ ഓഫിസിന്റെ പരിധി യിലുള്ള മേഖലയാണിത്. പാത യോരത്ത് സ്‌ഥലം ഉള്ളപ്പോഴാ ണ് പണി ലാഭിക്കാൻ ഡ്രെയി നേജിൽ തൂൺ സ്ഥാപിച്ചതെ ന്നും ആരോപണമുണ്ട്. വൈദ്യുതി തൂൺ മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Comments
Post a Comment