മലയോര ഹൈവേ ചക്കിട്ടപാറ അങ്ങാടിയിലെ അപകടക്കുഴിയ മൂടി ഭരണ സമിതി, തുറന്നു പ്രതിപക്ഷം; ചക്കിട്ടപ്പാറ ടൗണിലെ കുഴിയിൽ രാഷ്ട്രീയപോര്
ചക്കിട്ടപ്പാറ: മലയോര ഹൈവേ അഴുക്കുചാൽ നിർ മാണത്തിനായി ചക്കിട്ടപ്പാറ ടൗ ണിലെടുത്ത കുഴിയെച്ചൊല്ലി രാഷ്ടീയവിവാദം. മാസങ്ങളായി മൂടാതെകിടന്ന രണ്ടുകടകൾ ക്ക് മുൻഭാഗത്തെ കുഴി കഴി ഞ്ഞ രാത്രിയിൽ പഞ്ചായത്ത് ഭരണാധികാരികൾ ഇടപെട്ട് മൂ ടിയിരുന്നു.
എന്നാൽ, വൈകീട്ട് എൽ ഡിഎഫ് പ്രവർത്തകരെത്തി കുഴി മൂടിയിടത്തെ മണ്ണെടു ത്തുമാറ്റി ലോറിയിൽ കയറ്റി ക്കൊണ്ടുപോയി പൂർവസ്ഥിതി യിലാക്കി. ടൗണിൽ പ്രകടനം നടത്തി വീശദീകരണയോഗം നടത്തിയാണ് എൽഡിഎഫ് പ്രവർത്തകർ പിരിഞ്ഞത്.
ചില വ്യാപാരി കളും കെട്ടിട ഉടമകളും പൊതു ൾ പ്രവർത്തകരും കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. കോടതിയിൽ കേസ് നൽകി യവരിൽ ഒരാൾ വ്യാപാരി വ്യവ സായി ഏകോപന സമിതി പ്ര സിഡന്റാണ്. കാരിമറ്റം സ്റ്റോഴ്‌സ് ഉടമയും കക്ഷി ചേർന്നിട്ടുണ്ട്. ഇ വരുടെ കച്ചവടങ്ങൾ മറ്റൊരാളു ടെ കെട്ടിടത്തിലാണ്. ഇയാൾ കേസിൽ കക്ഷി ചേർന്നിട്ടില്ല. കേസിനു പോയവരോടുള്ള പ്ര തികാരമാകാം കടകൾക്കു മുന്നി ൽ കുഴി നിർമിക്കാൻ കാരണമെ ന്ന് ആരോപണമുണ്ട്
റോഡിന്റെ സ്ഥലമെടുപ്പുമാ യി ബന്ധപ്പെട്ട് ചില വ്യാപാരി കളുൾപ്പടെ കോടതിയെ സമീ പിച്ചതിനെത്തുടർന്നാണ് രണ്ടി ടത്ത് അഴുക്കുചാൽ പ്രവൃത്തി നടക്കാതെപോയത്. മറ്റിടങ്ങ ളിലൊക്കെ പ്രവൃത്തി നടന്നിട്ടും മാസങ്ങളായി രണ്ടിടത്തുമാ ത്രം കുഴി മൂടിയില്ല. പുതിയ ഭര ണസമിതി അധികാരമേറ്റശേ ഷം പ്രശ്നം ചർച്ചചെയ്യാൻ കെ ആർഎഫ്ബി ഉദ്യോഗസ്ഥരും കരാറുകാരും പഞ്ചായത്തം ഗങ്ങളും പങ്കെടുത്ത യോഗം വിളിച്ചുചേർത്തിരുന്നു. കെ ആർഎഫ്ബിയെയും കരാറുകാരെയും കുഴി പ്രശ്നം പരിഹ രിക്കാൻ ചുമതലപ്പെടുത്തുക യും ചെയ്തു.
യോഗതീരുമാന പ്രകാരം കെആർഎഫ്ബി ഉദ്യോഗ സ്ഥർ ആവശ്യപ്പെട്ടത് പ്രകാര മാണ് കുഴി മൂടാൻ സംവിധാ നമൊരുക്കിയതെന്ന് ചക്കിട്ട പ്പാറ പഞ്ചായത്ത് വൈസ് പ്ര സിഡന്റ് ജിതേഷ് മുതുകാട് പറഞ്ഞു.
അതേസമയം, അനധികൃത മായി രാത്രിയിൽ അഴുക്കുചാ ലിനെടുത്ത കുഴിമൂടിയത് അം ഗീകരിക്കാനാകില്ലെന്നും സമൂ ഹവിരുദ്ധ പ്രവർത്തനമാണ് നടന്നതെന്നും എൽഡിഎഫ് നേതാക്കൾ വ്യക്തമാക്കുന്നു. കോൺഗ്രസ് നേതൃത്വം ഇടപെ ട്ട് അഴുക്കുചാൽ രാത്രിയിൽ മൂടി ജനങ്ങളെ വെല്ലുവിളിക്കു കയാണ് ചെയ്തതെന്നും ചില കച്ചവടക്കാർക്കുവേണ്ടി മല യോര ഹൈവേ പദ്ധതി തകർ ക്കാനുള്ള നീക്കമാണ് പഞ്ചാ യത്ത് ഭരണസമിതി നടത്തി യതെന്നും സിപിഎം ഏരിയാ കമ്മിറ്റി അംഗം കെ. സുനിൽ ആരോപിച്ചു.
ചക്കിട്ടപ്പാറയിൽ നടന്ന പ്ര തിഷേധത്തിന് കെ. സുനിൽ, ബ്ലോക്ക് പഞ്ചായത്തംഗം എൻ.പി. ബാബു, എ.ജി. രാജൻ, ഇ.എം. ശ്രീജിത്ത് തു ടങ്ങിയവർ നേതൃത്വം നൽകി. പ്രശ്നത്തിൽ 22-ന് രാവിലെ പത്തിന് പഞ്ചായത്ത് ഓഫീ സിലേക്ക് പ്രതിഷേധമാർച്ച് നട ത്താനും എൽഡിഎഫ് തീരുമാ നിച്ചിട്ടുണ്ട്.
ചക്കിട്ടപ്പാറയിൽ കുറച്ചുകാ ലമായി പുകഞ്ഞുകൊണ്ടിരി ക്കുന്ന വിഷയമാണ് പുതിയ രാഷ്ട്രീയവിവാദത്തിലേക്ക് കട ന്നത്. ടൗണിലെ അഴുക്കു ചാൽ പ്രവൃത്തിയും എതിർപ്പു മൂലം മാസങ്ങൾ വൈകിയാ ണ് തുടങ്ങാനായത്.

Comments
Post a Comment