അടിച്ച് കസറി പുലികുട്ടികൾ: ആഹ്ലാദ കൊടുമുടിയിൽ വെറ്ററൻസ് ടൂർണമെന്റ്

 



ഫാ. ജോർജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെന്റ് റൂബി ജൂബിലിയോട് അനുബന്ധിച്ച് നടത്തിയ വെറ്ററൻസ് ടൂർണമെന്റിൽ യംഗ്സെറ്റ്ലേഴ്സ് കല്ലാനോടിനെ 3 ഗോളുകൾക്ക് അട്ടിമറിച്ച് MSR തലയാട് ജേതാക്കളായി. ടൂർണമെന്റ് രക്ഷാധികാരി ഫാ. ജിനോ ചുണ്ടയിൽ, സ്റ്റാൻഡിങ്ങ് കമ്മിറ്റി മെമ്പർ ബ്രിജേഷ് എളംപ്ലാശേരി എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. 

വിന്നേഴ്സ്- റണ്ണേഴ്സ് അപ്പ്‌ ടീമുകൾക്കും ബെസ്റ്റ് ഗോൾ കീപ്പർ തലയാടിന്റെ ആദിപൻ, ബെസ്റ്റ് ബാക്ക് തലയാടിന്റെ ഷുക്കൂർ, ബെസ്റ്റ് ഹാഫ് തലയാടിന്റെ സാലി, ബെസ്റ്റ് ഫോർവേഡ് കല്ലാനോടിന്റെ സുജിത് തോമസ് എന്നിവർക്കും കൂരാച്ചുണ്ട് സർക്കിൾ ഇൻസ്‌പെക്ടർ KP സുനിൽകുമാർ സമ്മാനങ്ങൾ കൈമാറി.



നാളെ നടക്കുന്ന ഒന്നാം ക്വാർട്ടർ ഫൈനലിൽ വിക്ടറി ചാലിടവും മിലാഷ് വാഴക്കാടും തമ്മിലാണ് മത്സരം. 


മത്സരത്തിന്റെ ആവേശം പകരാൻ നാളെ മുതൽ ദിവസവും റീൽസ് മത്സരമുണ്ടാകും. ഫേസ്ബുക്ക്, വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ടൂർണമെന്റ് സ്പെഷ്യൽ വാർത്തകളും ഷെയർ ചെയ്യും.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി