കൂരാച്ചുണ്ട് പഞ്ചായത്തിൽ എല്ലാ സ്റ്റാൻഡിങ് കമ്മിറ്റികളിലേക്കും യുഡിഎഫ് മെമ്പർമാർ

 



കൂരാച്ചുണ്ട്: ഗ്രാമ പഞ്ചായത്തിലേക്ക് ഇന്നലെ നടന്ന സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ എല്ലാ സ്റ്റാൻഡിങ് കമ്മിറ്റികളിലും യുഡിഎഫിന് വിജയം. ആരോഗ്യo വിദ്യാഭ്യാസം, വികസനം, ക്ഷേമം, ധനകാര്യം എന്നീ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് ആണ് തിരഞ്ഞെടുപ്പ് നടന്നത്. ധനകാര്യം വൈസ് പ്രസിഡൻ്റ് കൂടിയായ ബിജു കടലാശ്ശേരി ഭൂരിപക്ഷം വോട്ടുകൾ നേടി വിജയിച്ചു. ആരോഗ്യം, വിദ്യാഭ്യാസം കമ്മിറ്റിയിലേക്ക് ചെയർപേഴ്‌സണായി ഡാർളി അബ്രഹാം തെരഞ്ഞെടുക്കപ്പെട്ടു. ഡാർളി ഇത് രണ്ടാം തവണയാണ് മെമ്പറായി തിരഞ്ഞെടുക്കപ്പെടുന്നത്. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണായി ബിന്ദുമോൾ തോമസ് കളപ്പുരക്കൽ തെരഞ്ഞെടുക്കപ്പെട്ടു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി ചെറിയാൻ മാസ്റ്റർ അറയ്ക്കലും തിരഞ്ഞെടുക്കപ്പെട്ടു.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി