കൂരാച്ചുണ്ട്/ ചക്കിട്ടപാറ മലയോരത്ത് മാവുകൾ നേരത്തെ പൂവിടുന്നു; വിളവിനെ ബാധിക്കുമോയെന്ന് ആശങ്ക
കൂരാച്ചുണ്ട്/ ചക്കിട്ടപാറ: കാലാവ സ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഇത്തവണയും മാവുകൾ അ സാധാരണമായി നേരത്തെ പൂവിട്ട് തുടങ്ങി.
കൂരാച്ചുണ്ടിലെയും ചക്കിട്ടപാറയിലെയും പല പ്രദേശങ്ങളിലും മാവുകൾ പൂത്തു നിൽക്കുന്നതായി കാണുന്നു . സാധാരണയായി ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ പൂവിടുന്ന മാവുകൾ ജനുവരി ആദ്യവാരത്തിൽതന്നെ പൂവിട്ടത് കർഷകരിലും കൃഷി വിദഗ്‌ധരിലും ആശങ്ക ഉയർത്തിയിട്ടുണ്ട്.
താപനിലയിലും മഴയിലു മുണ്ടായ മാറ്റങ്ങളാണ് ഈ അ വസ്ഥയ്ക്ക് പ്രധാന കാരണമെ ന്നാണ് വിലയിരുത്തൽ. രാത്രി കാലങ്ങളിലെ തണുപ്പ് പെട്ടെ ന്ന് കുറഞ്ഞതും പകൽ സമയ ങ്ങളിൽ ചൂട് വർധിച്ചതുമാണ് മാവുകളുടെ ജൈവഘടനയെ ബാധിച്ചത്. ഇത്തവണ ജനുവരി ആദ്യവാരങ്ങളിൽ അനുഭവ പ്പെട്ട കാലാവസ്ഥ മാവുകൾക്ക് പൂവിടാൻ അനുകൂല സാഹച ര്യം സൃഷ്ടിച്ചുവെന്ന് കൃഷി വ കുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
തുലാവർഷത്തിന് ശേഷം ആവശ്യമായ മഴ ലഭിക്കാത്ത തിനെ തുടർന്ന് മാവുകൾ ജലസമ്മർദം നേരിടുകയാണ്. ഈ അവസ്ഥയിൽ മാവുകൾ സ്വയം സംരക്ഷണത്തിന്റെ ഭാഗമായി വേഗത്തിൽ പൂവി ടുന്ന പ്രവണത കാണിക്കുന്ന തായും വിദഗ്‌ധർ ചൂണ്ടിക്കാട്ടി
നേരത്തെ പൂവിടുന്ന മാവു കളിൽ പരാഗണത്തിന് ആവ ശ്യമായ തേൻചീറ്റകൾ ഉൾപ്പെ ടെയുള്ള പ്രാണികളുടെ സാ ന്നിധ്യം കുറവായിരിക്കുക വഴി വിളവിൽ കുറവ് സംഭവിക്കാനു ള്ള സാധ്യതയുണ്ട്. കൂടാതെ വ രാനിരിക്കുന്ന കടുത്ത വേനൽ ച്ചൂട് മൂലം ചെറിയ കായ്‌കൾ കൊഴിഞ്ഞുപോകാനും സാ ധ്യതയുണ്ടെന്ന് കർഷകർ പറ യുന്നു.

Comments
Post a Comment