ആദ്യം പാവ ആണെന്ന് കരുതി..
ആദ്യം പാവ ആണെന്ന് കരുതി.. കൈകാലിട്ടടിക്കുന്ന കണ്ടപ്പോഴാണ് ഒരു കുഞ്ഞാണെന്ന് മനസിലായത്.. നീന്തലറിയാഞ്ഞിട്ടും പുഴയിലേക്ക് എടുത്ത് ചാടി കുഞ്ഞിനെ രക്ഷിച്ച് അപ്പു
അതൊരു പാവയായിരുന്നില്ല! കൈകാലിട്ടടിച്ച് മുങ്ങിത്താഴുന്ന ഒരു പിഞ്ചുകുഞ്ഞ്മറ്റൊന്നും ചിന്തിക്കാൻ ആ 17-കാരന് സമയമുണ്ടായിരുന്നില്ല.
സ്വന്തം ജീവൻ അപകടത്തിലായേക്കാം, തനിക്ക് നീന്തൽ അറിയില്ല എന്ന ചിന്ത പോലും അവന് വന്നില്ല.. ആ കുഞ്ഞിനെ രക്ഷിക്കണം എന്നത് മാത്രമായിരുന്നു അവന്റെ മനസ്സിൽ. രണ്ടാമതൊന്നു ചിന്തിക്കാതെ അവൻ വെള്ളത്തിലേക്ക് എടുത്തുചാടി.
മുങ്ങിത്താഴുന്ന രണ്ടര വയസ്സുകാരൻ അക്ഷയിനെ വാരിയെടുത്ത് കരയിലേക്ക്!കരയിലെത്തി തോളിൽ തട്ടി വെള്ളം കളഞ്ഞപ്പോൾ, കുഞ്ഞ് ഒന്ന് ശർദ്ദിച്ചു... ആ ഛർദിയിൽ പുറത്തേക്ക് വന്നത് മരണത്തിന്റെ പിടിയിൽ നിന്നും തിരിച്ചു കിട്ടിയ ജീവന്റെ തുടിപ്പായിരുന്നു!
അമ്മയുടെ കണ്ണുകൾക്ക് മുന്നിൽ വെച്ചാണ് അപ്പു ഈ സാഹസം കാണിച്ചത്. "എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല, അവൻ ചാടിയതും കുഞ്ഞിനെ എടുത്തതും എല്ലാം നിമിഷനേരം കൊണ്ട് കഴിഞ്ഞു..." എന്ന് പറയുമ്പോൾ ആ അമ്മയുടെ വാക്കുകളിൽ അത്ഭുതവും അഭിമാനവുമാണ്.
കളിച്ചുകൊണ്ടിരിക്കെ പന്ത് പുഴയിലേക്ക് വീണപ്പോൾ അത് എടുക്കാൻ പോയതായിരുന്നു രണ്ടര വയസുള്ള അക്ഷയ്.
വീട്ടുകാർ പോലും അറിയാതെ സംഭവിച്ച വലിയൊരു ദുരന്തം. എന്നാൽ, ദൈവം അപ്പുവിന്റെ രൂപത്തിൽ അവിടെ എത്തി .
ഒക്കൽ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അനശ്വർ എന്ന അപ്പു ഇന്ന് ചേലാമറ്റത്തുകാരുടെ മാത്രമല്ല, നമ്മുടെയെല്ലാം ഹീറോയാണ്!

Comments
Post a Comment