കാട്ടുതീ പ്രതിരോധം: പെരുവണ്ണാമൂഴിയിൽ മിനി മാരത്തോണും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

 





പെരുവണ്ണാമൂഴി: വനസംരക്ഷണത്തിന്റെയും കാട്ടുതീ പ്രതിരോധത്തിന്റെയും ഭാഗമായി കോഴിക്കോട് വനം ഡിവിഷനിലെ പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ചും പേരാമ്പ്ര CKGM ഗവൺമെന്റ് കോളേജ് NSS യൂണിറ്റുകളും (13, 119) സംയുക്തമായി മിനി മാരത്തോൺ സംഘടിപ്പിച്ചു. വനസമ്പത്ത് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'കാട്ടുതീ ബോധവൽക്കരണ മാരത്തോൺ' നടത്തിയത്.

ചെമ്പനോടയിൽ നിന്ന് ആരംഭിച്ച മാരത്തോൺ പെരുവണ്ണാമൂഴിയിൽ അവസാനിച്ചു. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മോളി ആയിത്തമറ്റം പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർത്ഥികൾ, വനം വകുപ്പ് വാച്ചർമാർ തുടങ്ങിയവർ ആവേശപൂർവ്വം മാരത്തോണിൽ പങ്കാളികളായി.

റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുദീന്ദ്രൻ എ.സി., കക്കയം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വിജിത്ത്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ സജു, പത്മനാഭൻ, ബിനീഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

മാരത്തോണിന് ശേഷം പെരുവണ്ണാമൂഴി റേഞ്ച് ഓഫീസിൽ വച്ച് വിദ്യാർത്ഥികൾക്കായി കാട്ടുതീ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. വേനൽക്കാലത്ത് വനങ്ങളിൽ തീ പടരുന്നത് തടയാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും വനസംരക്ഷണത്തിൽ പൊതുജനങ്ങളുടെ പങ്കിനെക്കുറിച്ചും ക്ലാസിൽ വിശദീകരിച്ചു. പ്രകൃതി സംരക്ഷണത്തിനായി യുവതലമുറയെ അണിനിരത്തിയുള്ള ഈ വേറിട്ട പ്രവർത്തനം നാട്ടുകാരുടെ ഇടയിലും വലിയ ശ്രദ്ധ പിടിച്ചുപറ്റി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി