കൂരാച്ചുണ്ടിൽ തടയണ പുനഃസ്ഥാപിച്ചു; ശുദ്ധജല പ്രശ്നത്തിന് പരിഹാരമാകും.



കൂരാച്ചുണ്ട്‌: തേനമ്മാക്കൽ താഴെ തടയണ പുനസ്ഥാപിച്ചു. എല്ലാ വർഷവും ഡിസംബർ‌ ആദ്യവാരം തടയണയിൽ ജലസംഭരണം ആരംഭിക്കുന്നത് ഇത്തവണ തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള തിരക്കിനിടെ നടന്നില്ല. ഈ തടയണയിൽ ജലം ശേഖരിച്ചാൽ മൂന്നാംമുക്ക്, കൂരാച്ചുണ്ട് ടൗൺ, കൈതക്കൊല്ലി മേഖലകളിലെ ജലസ്രോതസ്സുകളിലും കുടിവെള്ള പദ്ധതികളിലും ജലത്തിന്റെ അളവ് കുറയാതെ നിലനിർത്താൻ സാധിക്കും. ജലനിധിയുടെ കൂരാച്ചുണ്ട് ടൗൺ ശുദ്ധജല വിതരണ പദ്ധതിയുടെ ടൗൺ കിണറ്റിൽ വെള്ളത്തിന്റെ അളവ് കുറയാതിരിക്കാനും ഇതിനാൽ സാധിക്കും. പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സിനി ജിനോ തടയണ സന്ദർശ്ശിച്ച്‌ പ്രവൃത്തികൾ ഉറപ്പ്‌ വരുത്തി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി