ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന പ്രാദേശിക ക്രിക്കറ്റ് ലീഗ് രജിസ്‌ട്രേഷൻ നാളെ നടക്കും

 


കൂരാച്ചുണ്ട്: 2026 വർഷത്തെ ക്രിക്കറ്റ് ലീഗ് ജനുവരി മാസത്തിൽ നടത്തുവാൻ കൂരാച്ചുണ്ട് സാമൂഹ്യ ആരോഗ്യ കേന്ദ്രം അധികൃതർ  തീരുമാനിച്ചതായി അറിയിച്ചു. ക്രിക്കറ്റ് ലീഗ് കൊണ്ട് ഉദ്ദേശിക്കുന്നത് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ കൂടുതൽ ജനകീയമാക്കുക എന്നതും ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വഴി നടത്തപ്പെടുന്ന വിവിധ ആരോഗ്യ പ്രവർത്തനങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കുക എന്നതുമാണ്. ടൂര്ണമെന്റിലേക്ക് രജിസ്റ്റർ ചെയ്യുവാനുദ്ദേശിക്കുന്നവർ  നാളെ ശനിയാഴ്ച 10/01/26 നു കൂരാച്ചുണ്ട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും  കക്കയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കീഴിൽ വരുന്ന ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ വെച്ച് നടക്കുന്ന രജിസ്‌ട്രേഷൻ കൗണ്ടറുകളിൽ  പ്ലയെർ രെജിസ്ട്രേഷൻ പൂർത്തീകരിക്കണമെന്ന് സംഘാടകർ അറിയിച്ചു.


കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർ, പഠിക്കുന്നവർ, ജോലി ചെയ്യുന്നവർ എന്നിവർക്കാണ് രജിസ്റ്റർ ചെയ്യാൻ യോഗ്യത നേടുക. അവരവരുടെ പ്രദേശത്തെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ (സബ് സെന്ററുകളിൽ) വെച്ച് ഇന്ന് രാവിലെ രാവിലെ 10 മണിക്കാണ് രെജിസ്ട്രേഷൻ നടക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 72 പ്ലയേഴ്‌സിനാണ് കളിക്കാൻ അവസരം ഉണ്ടാവുക. നാളെ രാവിലെ 11 മണി വരെ മാത്രമാണ് രജിസ്റ്റർ ചെയ്യാൻ സാധിക്കുക . പിന്നീട് അവസരം ഉണ്ടാകുന്നതല്ല എന്നും അധികൃതർ അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി