കാട്ടുപന്നിവേട്ട:എൽഡിഎഫ് നേതൃത്വത്തിൽ കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസ് മാർച്ച് ഇന്ന്
കൂരാച്ചുണ്ട്: പഞ്ചായത്ത് പ്രസിഡന്റിന്റെ ഉത്തരവ് പ്രകാരം അംഗീകൃത ഷു ട്ടർമാരെ ഉപയോഗിച്ച് കാട്ടുപന്നി വേട്ടയ്ക്ക് നേതൃത്വം നൽകിയ എൽ ഡിഎഫ് മെമ്പർമാർക്കെതിരെ യും ഷൂട്ടർമാർക്കെതിരെയും നി യമനടപടിയുമായി മുന്നോട്ടുപോ കുന്നതിനെതിരെ എൽഡിഎഫ് നേതൃത്വത്തിൽ ഇന്ന് (ചൊവ്വ) രാവിലെ 10ന് കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർ ച്ചും ധർണയും നടത്തും. പഞ്ചാ യത്ത് പ്രസിഡന്റിന്റെയും യുഡിഎഫ് ഭരണസമിതിയുടെയും നി ലപാടിൽ പ്രതിഷേധിച്ചുള്ള ധർണ സിപിഐ എം ഏരിയാ സെക്രട്ടറി ടി കെ സുമേഷ് ഉദ്ഘാ ടനംചെയ്യും.
പഞ്ചായത്ത് പ്രസിഡന്റിന്റെ അനുമതിയനുസരിച്ച് ഷൂട്ടർമാർ ജനവരി 10ന് കുരാച്ചുണ്ടിലെത്തി യിരുന്നു. രണ്ടാം ശനിയായതി നാൽ പഞ്ചായത്ത് ഓഫീസ് തു റന്നിരുന്നില്ല. നേരത്തെ കിട്ടിയ അനുമതിവച്ച് ഷൂട്ടർമാർ രംഗ ത്തിറങ്ങി. പിന്നീട് പഞ്ചായ ത്ത് പ്രസിഡന്റ് ഇടപെട്ട് രാത്രി 9.30ന് ആദ്യം പൊലീസിനെയും പിന്നെ വനംവകുപ്പിനെയും ഇട പെടുവിച്ച് വേട്ട നിർത്തിക്കുക യായിരുന്നു. കണ്ടെയ്മെന്റ് സോൺ പ്രഖ്യാപിച്ച് പിറ്റേദിവ സം 'കിഫ' പകൽ സമയത്ത് ഷൂ ട്ടിങ്ങിന് ഇറങ്ങുമെന്ന് നേരത്തെ തീരുമാനമെടുത്തിരുന്നു. കിഫക്കാർക്കുവേണ്ടിയാണ് തലേദി വസത്തെ വേട്ട പ്രസിഡന്റ് നിർത്തിവയ്പിച്ചതെന്നാണ് ഇടതുപക്ഷത്തിൻ്റെ ആരോപണം

Comments
Post a Comment