മകനൊപ്പമുള്ള ആ യാത്ര അവസാന യാത്രയായി,

  


അങ്കമാലി: ജോലി കഴിഞ്ഞ് മകന്റെ കൂടെ വീട്ടിലേക്ക് മടങ്ങുക ആയിരുന്നു ഷേർളി. ആ സന്തോഷയാത്ര പക്ഷേ പാതിവഴിയിൽ ഒരു ടാങ്കർ ലോറിയുടെ രൂപത്തിൽ എത്തിയ മരണം കവർന്നെടുത്തു. അങ്കമാലി കരിയാട് കവലയിലുണ്ടായ വാഹനാപകടത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജീവനക്കാരി ഷേർളി (51) മരിച്ച വാർത്ത വേദനയാകുന്നു.


ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു അപകടം. മകൻ ഷെറിനൊപ്പം വീട്ടിലേക്ക് പോകവേ ടാങ്കർ ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. ഷേർളി സംഭവസ്ഥലത്ത് തന്നെ വിടവാങ്ങി. മകൻ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തന്നെ ജോലി ചെയ്യുന്ന മാർട്ടിനാണ് ഭർത്താവ്. വിധി തട്ടിയെടുത്തത് ഒരു കുടുംബത്തിന്റെ തണലിനെയാണ്..

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി