തോണിക്കടവ്-കരിയാത്തുംപാറ ടൂറിസം ഫെസ്റ്റ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
കൂരാച്ചുണ്ട്: തോണിക്കാഴ്ച 2026 ന്റെ ഭാഗമായി കല്ലാനോട് അങ്ങാടിയിൽ സംഘാടക സമിതി ഓഫീസ് ഇന്നലെ (08.01.2026) വൈകുന്നേരം 3 മണിക്ക് ബഹുമാനപ്പെട്ട കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ എട്ടാം വാർഡ് മെമ്പർ ബിന്ദു മോൾ തോമസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമ്മാരായ ജോസ് വെളിയത്ത്, വികെ ഹസീന, എൻ.കെ. കുഞ്ഞമ്മദ്, പ്രബീഷ് തളിയോത്ത്, ജലീൽ കുന്നുംപുറം ടിഎംസി അംഗം വിജെ സണ്ണി , അമൽ ജോസഫ്, ജസ്റ്റിൻ ജോൺ , കെ.ജെ തോമസ് , മാത്യൂ ആൻ്റോ , മാത്യു പാറപ്പുറം , റീന ബാബു , ബാബു വാഴയിൽ എന്നിവരും പങ്കെടുത്തു.

Comments
Post a Comment