ബാലുശേരിയിൽ ബസ് ബൈക്കിൽ ഇടിച്ച് അപകടം

 


ഇടിയുടെ ആഘാതത്തിൽ യാത്രികൻ ബസ്സിനടിയിലേക്കു തെറിച്ചു വീണു

ബാലുശേരി: ബാലുശേരിയിൽ ബസ് ബൈക്കിനിടിച്ച് അപകടം. ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. സ്വകാര്യ ചിട്ടി കമ്പനി ജീവനക്കാരനായ പരപ്പിൽ സ്വദേശി രമേശനാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചക്കാണ് അപകടം നടന്നത്. താമരശേരിയിൽ നിന്നും ബാലുശേരിയിലേക്കു പോവുകയായിരുന്ന അർച്ചന എന്ന ബസ്സാണ് അപകടം ഉണ്ടാക്കിയത്. ബസ്സിൻ്റെ ഇടിയുടെ ആഘാതത്തിൽ യാത്രികൻ ബസ്സിനടിയിലേക്കു തെറിച്ചു വീണു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ബാലുശേരി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി