കേരള മനഃസാക്ഷിയെ ഞെട്ടിച്ച ആലുവ കൂട്ടക്കൊലയ്ക്ക് ഇന്നു കാൽ നൂറ്റാണ്ട്



ആലുവ: കേരള മനഃസാക്ഷിയെ ഞെട്ടിച്ച്
ഒരു കുടുംബ ത്തിലെ ആറുപേരുടെ ജീവ നെടുത്ത ആലുവ കൂട്ടക്കൊ ലയ്ക്ക് ഇന്ന് കാൽനൂറ്റാണ്ട്. 2001 ജനുവരി ആറിനാണ് സ ബ് ജയിൽ റോഡിൽ മാഞ്ഞു രാൻ അഗസ്റ്റിൻ (47), ഭാര്യ ബേബി (42), മക്കളായ ജെ സ്മോൻ (12), ദിവ്യ (14), അഗ സ്റ്റിന്റെ അമ്മ ക്ലാര (74), സ ഹോദരി കൊച്ചുറാ ണി(42) എന്നിവർ കൊല്ലപ്പെട്ടത്. ബ ന്ധുവായ എം. എ. ആന്റണി യെയാണ് ഏ ക പ്രതിയായി അന്വേഷണ കണ്ടെത്തിയ സം ഘ വും പിന്നീട് സി ബി ഐ യും പ്രതിക്ക് 2005 ഫെബ്രുവരി അ ഞ്ചിന് വിചാരണ ക്കോടതി വധശിക്ഷ വിധി ച്ചു. 2018 ഡിസംബർ 11 ന് സു പ്രീംകോടതി ശിക്ഷ ജീവപര്യ ന്തമാക്കി. പരോളിൽ ഇറങ്ങി യിരിക്കുന്ന ആൻ്റണി ഇത്ര യും വർഷം ജയിലിൽ കിടന്ന് ജീവപര്യന്തം അനുഭവിച്ചെ ന്നും ജയിൽ ശിക്ഷ കഴിഞ്ഞ ന്നും അവകാശപ്പെടുന്നു. ആ ലുവ വത്തിക്കാൻ സ്ട്രീറ്റിലെ ആന്റണിയുടെ വീട് ബന്ധു ക്കൾ തന്നെ വാങ്ങി. ഭാര്യയും മക്കളും തമിഴ്‌നാട്ടിലാണു താ മസം. സബ്ജയിൽ റോഡിൽ നിന്ന് പൈപ്പ് ലൈ ൻ റോഡ് ആരംഭിക്കുന്നിടത്താ ണ് സംഭവം നടന്ന വീട്. ആലുവ നഗരസഭയിലെ താൽക്കാലിക ഡ്രൈവറായിരുന്ന ആൻ്റണി വി ദേശത്ത് ജോലിക്കു പോകാ ൻ പണം ആവശ്യ പ്പെട്ടെന്നും അഗസ്റ്റി ന്റെ സഹോദരി കൊച്ചു റാണി നൽകിയില്ലെന്നുമാണ് പോലീസ് പറയുന്നത്. രാത്രി വീട്ടിലെത്തിയ ആന്റണി വാ ക്കത്തികൊണ്ട് ആദ്യം റാണി യെയും ക്ലാരയെയും വെട്ടി ക്കൊന്നുവെന്നും പിന്നീട് സമീപത്തെ തിയറ്ററിൽ സിനി മ കണ്ടു തിരികെയെത്തിയ നാലംഗ കുടുംബത്തെയും കൊലപ്പെടുത്തിയെന്നുമാണ് കേസ്. വിദേശത്തേക്കു കട ന്ന പ്രതി ആന്റണിയെ പ്രത്യേ ക ടെലിഫോൺ എക്സ്ചേഞ്ച് ആരംഭിച്ച് ഭാര്യയെക്കൊ ണ്ടു നിരന്തരം വിളിപ്പിച്ചാണ് ആലുവയിൽ എത്തിച്ചത്.


സിബിഐ കോടതി വിധി ച്ച വധശിക്ഷ ഹൈക്കോടതി യും സുപ്രീംകോടതിയും ശ രിവച്ചിരുന്നു. ദയാഹർജി രാ ഷ്ട്രപതി തള്ളുകയും ചെ യ്‌തു. എന്നാൽ വധശിക്ഷ ന ടപ്പിലാക്കാൻ കാലതാമസം വന്നതോടെ 2018ൽ വധശിക്ഷ യിൽ ഇളവ് ലഭിച്ചു. ദൃക്സാ ക്ഷികൾ ഇല്ലാതിരുന്ന കേസി ൽ സാഹചര്യത്തെളിവുകളാ ണ് ഉണ്ടായിരുന്നത്. 77 സാ ക്ഷികൾ, 90 രേഖകൾ, നൂറോ ളം തൊണ്ടിസാധനങ്ങൾ എ ന്നിവ കോടതിയിൽ ഹാജരാ ക്കി. ദൃക്സാക്ഷിയില്ലാതെ പ്ര തിക്കു വധശിക്ഷ വിധിച്ച അ പൂർവകേസുകളിൽ ഒന്നാണി 6.


അതേസമയം സംഭവത്തി ൽ ഇനിയും ചുരുളഴിയാത്ത ദുരൂഹതകളുണ്ടെന്നാണ് ഒരു വിഭാഗം ബന്ധുക്കൾ ഇപ്പോ ഴും വിശ്വസിക്കുന്നത്. നിരവ ധി വാദങ്ങൾ അവർ ഉയർത്തു ന്നുമുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി