യാത്രക്കാരെ സുരക്ഷിതമായി ഇറക്കുന്നതിനിടെ മരണം, ബസിൽ നിന്ന് തെറിച്ചുവീണ് ചികിത്സയിലായിരുന്ന കണ്ടക്ടർ ജിബിൻ യാത്രയായി

 



പാലക്കാട്: വടക്കഞ്ചേരിയിൽ ഓടുന്ന സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന കണ്ടക്ടർ മരിച്ചു. മംഗലംഡാം ഓലിംകടവ് സ്വദേശി ജിബിൻ (49) ആണ് ഇന്നലെ രാവിലെ 11 മണിയോടെ മരിച്ചത്. കഴിഞ്ഞ ഡിസംബർ 29ന് ആയില!ന്നു അപകടം. തൃശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ദേശീയപാതയിലെ ഒരു ബസ് സ്റ്റോപ്പിൽ ആളുകളെ ഇറക്കുന്നതിനായി എത്തുന്നതിനിടെയാണ് സംഭവം. മുൻഭാഗത്തെ ഡോർ തുറക്കുന്നതിനിടെ ജിബിൻ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു..


അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജിബിനെ ഉടൻതന്നെ ബസ് ജീവനക്കാർ ചേർന്ന് ആംബുലൻസിൽ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സ നൽകിയിരുന്നെങ്കിലും ആരോഗ്യനില വഷളാവുകയും ഇന്നലെ രാവിലെ 11 മണിയോടെ മരണം സംഭവിക്കുക ആയിരുന്നു. ദേശീയപാതയിലുണ്ടായ ഈ ദാരുണമായ അപകടം പ്രദേശവാസികളിലും യാത്രക്കാരിലും ആശങ്ക ഉണർത്തിയിട്ടുണ്ട്..

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി