പഞ്ചായത്ത് ഭരണ സമിതിയെ എം എസ് എഫ് കമ്മിറ്റി ആദരിച്ചു
കൂരാച്ചുണ്ട്: എം എസ്എഫ് കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സിനി ജിനോ ,ബിജു കടലാശ്ശേരി,റസീന യൂസഫ്, ജോസ് വെളിയത്ത്, ചെറിയാൻ ജോസഫ് അറക്കൽ, ഡാർലി അബ്രഹാം ,സണ്ണി കാനാട്ട് ,ബിന്ദു മോൾ കളപ്പുരക്കൽ ,ബിന്ദു കുര്യൻ ആനിക്കാട്ട്, കോച്ച് നാജി, ഇലക്ഷൻ മീഡിയ വിങ് കോഓർഡിനേറ്റർ ആദി അമ്പായത്തോടി എന്നിവരെ ആദരിച്ചു. എം എസ് എഫ് സംഘടിപ്പിച്ച മൂന്നാമത് സെവൻസ് ഫുടബോൾ ടൂർണമെന്റിന്റെ സമാപന സംമേളനത്തിലായിരുന്നു ആദരം നൽകിയത്.സംഘാടന പാടവം കൊണ്ടും കുട്ടികളുടെ പങ്കാളിത്തം കൊണ്ടും ടൂർണമെന്റ് മികച്ചു നിന്നു. ചടങ്ങിൽ ഓ.കെ ബഷീർ, ജെംസിൽ പി കെ , ഓ.കെ ഇസ്മായിൽ, സിറാജ് പാറച്ചാലിൽ, ഓ.കെ ഷാഫി, ആസിഫ് സഹീർ എന്നിവർ സംബന്ധിച്ചു. എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് ഓ.കെ റിഷൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സാലിഹ് കരയചാലക്കൽ സ്വാഗതം പറഞ്ഞു. ഷഹൽ അണ്ണിയോട്ടിൽ, അനസ് മുഖംവീട്ടിൽ, നിഹാൽ കുനിയുമ്മൽ, ഷഹബാസ്, ഇർഫാൻ, സജീം ഓ.കെ, അൽത്താഫ് പരപ്പിൽ, തസ്ന താജ് ,ഷാദിൽ കുന്നത്ത്ക്കണ്ടി ,അദ്നാൻ ഓകെ, ഫാദിൽ ഓലക്കുന്നത്ത് ,ധാനിഷ്, നിഹാൽ മുളകുംതോട്ടം ,സിനാൻ തുടങ്ങിയവർ സംബന്ധിച്ചു.
.

Comments
Post a Comment