അവൾ എന്റെ ജീവനായിരുന്നു, പൊട്ടിക്കരഞ്ഞുകൊണ്ട് ആ അച്ഛൻ മകളുടെ അവസാന പാഴ്സൽ ഒപ്പിട്ടുവാങ്ങി

 



തിരുവനന്തപുരം: പള്ളിച്ചലിലുണ്ടായ വാഹനാപകടം ഒരു കുടുംബത്തിന്റെ പ്രതീക്ഷകളെയാണ് തല്ലിക്കെടുത്തിയത്. ടാക്സി ഡ്രൈവറായ പ്രമോദ് തന്റെ മകൾ ദേവിയെ ജീവനേക്കാളേറെ സ്നേഹിച്ചിരുന്നു. സ്കൂളിൽ കൊണ്ടു വിടുന്നതും തിരികെ കൊണ്ടുവരുന്നതും പ്രമോദ് തന്നെയായിരുന്നു. എന്നാൽ, തന്റെ മകളുടെ മരണം ആ അച്ഛന് കേൾക്കേണ്ടി വന്നത് ജോലിത്തിരക്കിന് ഇടയിലായിരുന്നു.


തന്റെ മകളുടെ മരണവാർത്ത അറിഞ്ഞ് തകർന്നുപോയ പ്രമോദ് വീട്ടിലെത്തിയപ്പോൾ കണ്ടത്, അവൾക്കായി വന്ന ഒരു പോസ്റ്റൽ പാഴ്സലുമായി നിൽക്കുന്ന പോസ്റ്റ്മാനെയാണ്. "എന്റെ മോളുടെ പേരിൽ വന്ന അവസാനത്തെ പാഴ്സലാണിത്, ഇത് ഞാൻ തന്നെ ഒപ്പിട്ടു വാങ്ങും. അവൾ എന്റെ ജീവനായിരുന്നു.'' എന്ന് പറഞ്ഞ് പ്രമോദ് പൊട്ടിക്കരഞ്ഞത് കണ്ടുനിന്നവരുടെയെല്ലാം കണ്ണുനിറച്ചു..


താൻ പഠിക്കുന്ന ഇന്ദിരാഗാന്ധി ഓപ്പൺ സർവകലാശാലയിലെ പഠനക്കുറിപ്പുകൾ ഇന്ന് വീട്ടിലെത്തുമെന്ന് ദേവി രാവിലെ അച്ഛനെ വിളിച്ച് സന്തോഷത്തോടെ പറഞ്ഞിരുന്നു. ആ പാഠപുസ്തകങ്ങൾ അവൾക്ക് പഠിച്ചു തുടങ്ങാൻ സാധിച്ചില്ലെങ്കിലും, ആ അച്ഛൻ അത് തന്റെ മകളുടെ ഓർമ്മയ്ക്കായി നെഞ്ചോടു ചേർത്തു..


വ്യാഴാഴ്ച ഉച്ചയ്ക്ക് പള്ളിച്ചൽ സിഗ്നലിൽ വെച്ചായിരുന്നു അപകടം. ദേവിയും സുഹൃത്ത് അമലും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ ടിപ്പർ ലോറി ഇടിച്ചു കയറുകയായിരുന്നു. പള്ളിച്ചലിൽ നിന്ന് ചൊവ്വര ക്ഷേത്രത്തിലേക്ക് തിരിയുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്..

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി