ചക്കിട്ടപാറയിൽ ആടിന് നേരേ തെരുവുനായ ആക്രമണം
ചക്കിട്ടപാറ. : പഞ്ചായത്തിൽ11-ാം വാർഡിലെ പെരുവണ്ണാമൂഴി പൊൻമലപ്പാറയിൽ കൃഷിയിടത്തിൽ ആടിനെ തെരുവുനായ കടിച്ച് പരുക്കേൽപിച്ചു. കിഴക്കേപുരയ്ക്കൽ സുരേ ഷിന്റെ ആടിന്റെ വയറിന്റെ ഭാഗ മാണ് കടിച്ച് ഗുരുതരമായി പരു ക്കേറ്റത്. അനിമൽ ഹസ്‌ബൻഡ്രി ഡിപ്പാർട്മെന്റ് മൊബൈൽ വെറ്റ റിനറി യൂണിറ്റ് അധികൃതർ ആടി ന് ചികിത്സ നൽകി.
വാർഡ് മെമ്പർ ഗിരീഷ് കോമച്ചംകണ്ടി സ്ഥലത്ത് സന്ദർശ നം നടത്തി.

Comments
Post a Comment