കൂരാച്ചുണ്ടിൽ പ്രതിരോധ ക്യാംപെയ്ൻ
കൂരാച്ചുണ്ട്; 2026 ജനുവരി 6 ന് നടക്കുന്ന ദേശീയ വിരവിമുക്ത ദിനം, ജനുവരി 7 മുതൽ 20 വരെ നടക്കുന്ന ദേശീയ കുഷ്ഠരോഗ നിർണ്ണയ ഭവന സന്ദർശനം, ജാപ്പാനീസ് എൻകഫലൈറ്റിസ് പ്രതിരോധ കുത്തിവെപ്പ്, ആരോഗ്യം ആനന്ദം വൈബ് 4 എന്നീ പരിപാടികൾ വിജയിപ്പിക്കുന്നതിനായി പഞ്ചായത്ത് തല ഇന്റർ സെക്ടറൽ മീറ്റിംഗ് ചേർന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ബിജു കടലാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോസ് വെളിയത്ത്,എൻ.കെ കുഞ്ഞമ്മദ്, ജലീൽ കുന്നും പുറത്ത്, സണ്ണി ജോസഫ് കാനാട്ട്, പ്രബീഷ് തളിയോത്ത്, അസ്സിസ്റ്റന്റ് സെക്രട്ടറി മനിൽ കുമാർ. ജി, ഹെൽത്ത് ഇൻസ്പെക്ടർ അരവിന്ദൻ.ഏ.സി എന്നിവർ സംസാരിച്ചു.
LCDC യുടെ പഞ്ചായത്ത് തല ഉദ്ഘാടനം ജനുവരി 7 ന് വാർഡ് മെമ്പർ റസീന യൂസഫ് ന്റെ വീട്ടിൽ വെച്ച് നടത്താനും, JE പ്രതിരോധ കുത്തിവെപ്പ് എല്ലാ സ്കൂളുകളിലും ജനുവരി 10 നകം PTA മീറ്റിംഗ് വിളിച്ചു ചേർക്കാനും ആരോഗ്യം ആനന്ദം` wibe 4` ഭരണ സമിതിയിൽ പ്രത്യേക അജണ്ടയായി ഉൾപ്പെടുത്താനും തീരുമാനിച്ചു.

Comments
Post a Comment